മനുഷ്യ വിസര്‍ജ്ജം കൊണ്ട് വീടുകള്‍ നിര്‍മ്മിച്ചാലോ?

സംശയിക്കണ്ട, സത്യമാണ് മനുഷ്യന്‍റെ വിസര്‍ജ്യം ഉപയോഗിച്ച് വീടുകളും മറ്റ് പാര്‍പ്പിടങ്ങളും നിര്‍മ്മിക്കനോരുങ്ങുകയാണ് ഒരു കൂട്ടം ആളുകള്‍. ആഗോളതലത്തില്‍ തന്നെ മനുഷ്യന്റെ വിസര്‍ജ്യം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. അത് പൂര്‍ണമായും നിയത്രിക്കനായാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതിന്റെ…

സംശയിക്കണ്ട, സത്യമാണ് മനുഷ്യന്‍റെ വിസര്‍ജ്യം ഉപയോഗിച്ച് വീടുകളും മറ്റ് പാര്‍പ്പിടങ്ങളും നിര്‍മ്മിക്കനോരുങ്ങുകയാണ് ഒരു കൂട്ടം ആളുകള്‍. ആഗോളതലത്തില്‍ തന്നെ മനുഷ്യന്റെ വിസര്‍ജ്യം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. അത് പൂര്‍ണമായും നിയത്രിക്കനായാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതിന്റെ ഉദ്ദേശം.

ഈ സാഹചര്യത്തിലാണ് മനുഷ്യവിസര്‍ജ്ജത്തെ സംസ്‌കരിച്ച് എന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനമാണ് കെട്ടിടനിര്‍മ്മാണത്തിന് മനുഷ്യവിസര്‍ജ്ജമുപയോഗിക്കാമെന്ന കണ്ടെത്തല്‍ നടത്തിയത്.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ നിന്ന് മനുഷ്യവിസര്‍ജ്ജം പുഴകളിലേക്കും മറ്റ് തുറസ്സായ മേഖലകളിലേക്കും അങ്ങനെ തന്നെ ഒഴുക്കിവിടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നമ്മള്‍ കേരളത്തില്‍ പോലും ഈ അവസ്ഥയ്ക്കാണ് സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.

മനുഷ്യവിസര്‍ജ്ജത്തെ സംസ്‌കരിച്ച് അതില്‍ നിന്ന് ലഭിക്കുന്ന ഖര പദാര്‍ത്ഥങ്ങള്‍ 25 ശതമാനവും മണ്ണ് 75 ശതമാനവും എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഇഷ്ടികകള്‍ നിര്‍മ്മിക്കാനാകുമത്രേ. ഇത് കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കാം.  ഓസ്‌ട്രേലിയയിലെ ആര്‍.എം.ഐ.ടി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ അബ്ബാസ് മൊഹജെരാനിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ഇനി, ഇതിന്റെ ഉറപ്പുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയാണ്. സാധാരണഗതിയില്‍ നമ്മള്‍ നിര്‍മ്മാണമേഖലയില്‍ ഉപയോഗിക്കുന്ന ഇഷ്ടികയോളമോ അതിനെക്കാളുമോ ഉറപ്പുണ്ടത്രേ മനുഷ്യവിസര്‍ജ്ജമുപയോഗിച്ചുണ്ടാക്കുന്ന ഈ ഇഷ്ടികകള്‍ക്ക്. 1500 ബില്ല്യണ്‍ ഇഷ്ടികകള്‍ നിര്‍മ്മിക്കാനായി 3.13 ബില്ല്യണ്‍ ക്യുബിക് മീറ്ററോളം മണ്ണാണ് (കളിമണ്ണ്) ആവശ്യമായി വരുന്നത്. ഏതാണ്ട് 1000 സോക്‌സര്‍ ഫീല്‍ഡുകള്‍ക്ക് സമം ആണ് ഇത്.

ഈ കണ്ടെത്തല്‍ നിര്‍മ്മാണമേഖലയ്ക്ക് മാത്രമല്ല, ഭൂമിയുടെ സ്വസ്ഥമായ നിലനില്‍പിനും ഏറെ ഗുണകരമാകുന്ന ഒന്നാണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം നിര്‍മ്മാണമേഖലയിലെ ആവശ്യങ്ങള്‍ക്കായി മണ്ണിനെ ഭീകരമായ തോതില്‍ ചൂഷണം ചെയ്യുന്ന അവസ്ഥയിലാണ് നമ്മളെത്തിനില്‍ക്കുന്നത്.