Categories: Current Affairs

മലപ്പുറത്ത് പിറന്ന കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു ഭ്രൂണം. അത്യപൂർവ്വ സംഭവം

മലപ്പുറത്ത് ദമ്പതികൾക്ക് പിറന്ന കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു കുഞ്ഞ്. ലോകത്തിൽ പോലും അത്യപൂർവ്വമായ രോഗം കണ്ടെത്തിയിരിക്കുകയാണ് ഇവിടെ. 1808 ൽ ആണ് ഫിറ്റസ് ഇൻ ഫിറ്റു എന്ന രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനു ശേഷവും വളരെ അപൂർവമായി മാത്രമായിരുന്നു ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു അണ്ഡങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് സ്വാഭാവികമാണ്. ഇവ വളർന്നാണ് ഇരട്ടകുട്ടികളായി പുറത്ത് വരുന്നതും. ഈ അണ്ഡങ്ങൾ ഒട്ടിച്ചേർന്നു വളരുമ്പോഴാണ് സയാമീസ് ഇരട്ടകളായും മാറുന്നത്. എന്നാൽ ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന ഭ്രൂണത്തിൽ ഒന്ന് മറ്റൊന്നിന്റെ ഉള്ളിൽ അകപെട്ടുപോകുന്ന അവസ്ഥയാണ് ഫീറ്റസ് ഇൻ ഫീറ്റു.

ജനിച്ചു കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയുടെ വയറ്റിൽ ഒരു മുഴ അനുഭവപ്പെടുന്ന് എന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുട്ടിയേയും കൊണ്ട് കോട്ടക്കൽമിൻസ് ആശുപത്രിയിൽ യെത്തുന്നത്. കുട്ടിയുടെ വയർ സ്കാൻ ചെയ്തപ്പോൾ 4-5  സെന്റിമീറ്റർ നീളത്തിൽ എന്തോ ഉള്ളതായിൽ കാണപ്പെട്ടു. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കണ്ടു വരാറുള്ള ഫിറ്റസ് ഇൻ ഫിറ്റു എന്ന രോഗമാണോ ഇതെന്ന് സംശയിച്ച ഡോക്ടർ കുട്ടിയെ 3D സ്കാനിങ്ങിനായി വിദേയനാക്കുകയും രോഗം സ്ഥിതികരിക്കുകയും ചെയ്തു. തുടർന്ന് വിദക്ത ചികിത്സക്കും ശസ്ത്രക്രീയക്കും വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജിലെ വിദക്തരായ ഡോക്ടർമാരുടെ സാനിധ്യത്തിൽ കുട്ടിയുടെ ശസ്ത്രക്രീയ നടക്കുകയും കുട്ടി ഇപ്പോൾ സുരക്ഷിതനായി ഇരിക്കുകയും ചെയ്യുന്നു.

ഫീറ്റസ് ഇൻ ഫീറ്റുഎന്നത് ഒരു രോഗമല്ലെന്നു ഒരു അവസ്ഥ മാത്രമാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇത് അമ്മയുടേയോ കുഞ്ഞിന്റെയോ ജീവന് ഭീക്ഷണിയാണെന്നും ജീവഹാനിവരെ ഇതിലൂടെ സംഭവിക്കാമെന്നുമാണ് അവർ പറയുന്നത്. മെഡിക്കൽ സയൻസിൽ ഇത് വരെ വിശദമായ പഠനങ്ങൾ ഒന്നും ഈ രോഗത്തെ പറ്റിയില്ല എന്നതാണ് വാസ്തവം. അതിനു റിസേർച് ചെയ്ത് പഠിക്കുവാൻ വേണ്ട സാമ്പിളുകൾ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളു.കാരണം ഈ രോഗം വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒന്നാണ്.

കടപ്പാട്: MediaoneTV Live

Devika Rahul