മലയാള സിനിമകളുടെ ഭാവി ഇപ്പോൾ മീഡിയ മഹർഷിയുടെ കൈകളിൽ ഭദ്രം..

മലയാള സിനിമകളുടെ ഭാവി ഇപ്പോൾ മീഡിയ മഹർഷിയുടെ കൈകളിലാണെന്ന് തന്നെ പറയാം. സിനിമകളിൽ എഡിറ്റിംഗിന് സുപ്രധാന പങ്കാണ് ഉള്ളത്. എന്നാൽ എഡിറ്റിംഗ് കൊണ്ട് മാത്രം വിജയിച്ച സിനിമകളും ചുരുക്കമല്ല. എഡിറ്റിംഗിന്റെ മറ്റൊരു തലത്തിലേക്കാണ് മലയാള…

മലയാള സിനിമകളുടെ ഭാവി ഇപ്പോൾ മീഡിയ മഹർഷിയുടെ കൈകളിലാണെന്ന് തന്നെ പറയാം. സിനിമകളിൽ എഡിറ്റിംഗിന് സുപ്രധാന പങ്കാണ് ഉള്ളത്. എന്നാൽ എഡിറ്റിംഗ് കൊണ്ട് മാത്രം വിജയിച്ച സിനിമകളും ചുരുക്കമല്ല. എഡിറ്റിംഗിന്റെ മറ്റൊരു തലത്തിലേക്കാണ് മലയാള സിനിമ പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഉള്ള എഡിറ്റിംഗ് ഫീൽഡിൽ തിളങ്ങി നിൽക്കുന്ന ഒരു എഡിറ്റിംഗ് സ്റ്റുഡിയോ ആണ് മീഡിയ മഹർഷി.

ഗിന്നസ്സ് റെക്കോർഡ് ഉൾപ്പെടെ നിരവധി അവാർഡുകളാണ് ഇന്ന് മീഡിയ മഹർഷി സ്വന്തമാക്കിയിരിക്കുന്നത്. കലയും കഴിവും ഒരുപോലെ കിട്ടിയിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ എഡിറ്റിംഗ് സ്റുഡിയോക്കു പിന്നിലുള്ളത്. ഐക്കൺ ഫിലിം ഫെസ്റ്റിവലിൽ 2018 ലെ  ബേസ്റ്റ് എഡിറ്റർ അവാർഡ് കാരസ്ഥാമാക്കിയ ഫിൻ ജോർജ് വർഗീസിന്റെ മേൽനോട്ടത്തിലാണ് ഈ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ഷോർട്ഫിലിമുകളും ട്രൈലെറുകളും ഉൾപ്പെടെ നിരവധി വർക്കുകൾക്ക് ആണ് ഇവർക്കു അവാർഡുകൾ ലഭിച്ചിരിക്കുന്നത്. 

ബ്ലെസി, ലാൽ ജോസ്  തുടങ്ങി നിരവധി മുൻ നിര സംവിധായകന്മാരുടെ സിനിമകളുടെ ട്രൈലെറുകൾ മീഡിയ മഹർഷി തന്നെയാണ് ചെയ്യുന്നത്. കുട്ടനാടൻ മാർപാപ്പ, പേരറിയാത്തവർ, ച്യുയിങ്ങ്ഗം, വലിയ ചിറകുള്ള പക്ഷികൾ , ഹേയ് ജൂഡ് എന്നീ സിനിമകളുടെ ട്രൈലെർ എഡിറ്റിംഗ് ചെയ്‌തത്‌ ഇവരാണ്. കൂടാതെ  വരാനിരിക്കുന്ന ടോവിനോ ചിത്രം ഓസ്കാർ, ഉറിയടി തുടങ്ങിയ സിനിമകൾടെ ട്രൈലെർ എഡിറ്റിംഗ് ചെയ്യുന്നതും മീഡിയ മഹർഷി തന്നെയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലെ ഇച്ചിരിക്കായി മനിതർകൾ നടമാടും ഇടം തുടങ്ങി  തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ ട്രൈലെറുകളാണ് ഇവർ ചെയ്തിരിക്കുന്നത്

മീഡിയ മഹർഷിയുടെ വിജയത്തെ കുറിച്ച് ഫിൻ ജോർജ് വർഗീസ് പറയുന്നത്:  “ഒരു കൂട്ടായിമയുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മീഡിയ മഹർഷി എന്ന എഡിറ്റിംഗ് സ്റ്റുഡിയോ ഇന്ന് ഈ തലത്തിൽ എത്തി നിൽക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളുടെ എഡിറ്റിംഗ് ആണ് ഇത് വരെ മീഡിയ മഹർഷി ചെയ്‌തത്‌.  കൂടാതെ ഇരുപതിനായിരം മുതൽ രണ്ടു ലക്ഷം വരെ ചെലവ് വരുന്ന  പത്തോളം സിനിമകളുടെ ട്രൈലെറുകളുടെയും എഡിറ്റിംഗ് പൂർത്തീകരിക്കാൻ കഴിഞ്ഞു. മാത്രവുമല്ല അനുഗ്രഹീത സംവിധായകൻ ബ്ലെസി സാറിന്റെ 48 മണിക്കൂർ ദൈർഗ്യമുള്ള ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസ്റ്റോസോം എന്ന  ഡോക്യുമെന്ററിയുടെ എഡിറ്റിംഗിലൂടെ ഗിന്നസ്സ്  റെക്കോർഡും കാരസ്ഥാമാക്കാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല വർക്കുകൾ  കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.”