മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ആരും മത്സരിക്കേണ്ട.. അവകാശം ഇനി ഒരു ചാനലിന് മാത്രം…

മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി ആയിരുന്നു അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്ത ലാല്‍ സലാം. മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതമാണ് ഈ പരിപാടി വിഷയമാക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടി വിജയകരമായി മുന്നേറുകയാണ് ലാല്‍…

മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി ആയിരുന്നു അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്ത ലാല്‍ സലാം. മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതമാണ് ഈ പരിപാടി വിഷയമാക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടി വിജയകരമായി മുന്നേറുകയാണ് ലാല്‍ സലാം.

തിയറ്ററില്‍ നിന്ന് മാത്രം സിനിമകള്‍ വരുമാനമുണ്ടാക്കിയ കാലം മാറി. ഇപ്പോള്‍ സിനിമകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന ചാനല്‍ അവകാശമായ സാറ്റലൈറ്റ് അവകാശത്തെയാണ്. ചാനലുകളുടെ മത്സരബുദ്ധി ഇക്കാര്യത്തില്‍ സിനിമകള്‍ക്ക് ഗുണകരമായി ഫലിക്കുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ സിനിമകളുടെ അവകാശം ഒരു ചാനലിന് മാത്രമായി നല്‍കുകയാണ്.

മോഹന്‍ലാല്‍ ചിത്രങ്ങളുടെ അവകാശം

മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക് നല്‍കാനാണ് പുതിയ തീരുമാനം. ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറോളം സിനിമകളാണ് അമൃത ടിവി വാങ്ങുക. ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

കാരണം വ്യക്തമാക്കിയിട്ടില്ല

ഒരു ചാനലിന് വേണ്ടി മാത്രമായി നിജപ്പെടുത്തുമ്പോള്‍ മത്സരം മൂലം നിര്‍മാതാവിന് ലഭിക്കാന്‍ സാധ്യതയുള്ള നേട്ടം ഈ നീക്കത്തിലൂടെ നഷ്ടമാകും. അതുകൊണ്ടുതന്നെ എന്താണ് ഇത്തരത്തിലൊരു നീക്കത്തിന്റെ കാരണം എന്ന് മോഹന്‍ലാല്‍ വ്യക്തമായിട്ടില്ല.

ചാനല്‍-സിനിമ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍

അടുത്ത കാലത്ത് സിനിമയും ചാനലുകളും തമ്മിലുണ്ടായ അത്ര ആരോഗ്യകരമല്ലാത്ത മത്സരമായിക്കാം മോഹന്‍ലാലിനേയും ആശീര്‍വാദ് സിനിമാസിനേയും ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് സിനിമ രംഗത്ത് നിന്നും ലഭിക്കുന്ന വിവരം.

ചാനലുമായി ബിസിനസ് ബന്ധം

മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ലാല്‍ സലാം എന്ന പരിപാടി അമൃത ചാനലില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് നോക്കിയാല്‍ ചാനലുമായി മോഹന്‍ലാല്‍ ഒരു ബിസിനസ് ബന്ധം സ്ഥാപിച്ചു എന്ന സൂചനയാണ് ലഭിക്കുന്നത്.

ഗുണമോ ദോഷമോ?

ചാനലുകള്‍ തമ്മിലുള്ള മത്സരം തന്നെയാണ് എപ്പോഴും നിര്‍മാതാക്കള്‍ക്ക് ഗുണകരമായി മാറുക. കൂടുതല്‍ തുക നല്‍കുന്ന ചാനലിന് സിനിമ നല്‍കുന്നതിന് പകരം ഒരു ചാനലിന് മാത്രമായി നിജപ്പെടുത്തിയാല്‍ അധിക വരുമാനത്തിന്റെ സാധ്യത ഇല്ലാതാകും.

ഉറപ്പുള്ള ബിസിനസ്

അതേസമയം സിനിമ തിയറ്ററില്‍ പരാജയപ്പെട്ടാലും സാറ്റലൈറ്റ് റൈറ്റ് അതിനെ ബാധിക്കാത്ത ഒരു അവസ്ഥ ഇതിലൂടെ ഉണ്ടാകും. പറഞ്ഞുറപ്പിച്ച നിശ്ചിത തുക കൃത്യമായി സിനിമയ്ക്ക് ലഭിക്കും. സാറ്റ്‌ലൈറ്റ് അവകാശം ഇത്ര ലഭിക്കും എന്ന് അറിയുന്നത് നിര്‍മാതാക്കള്‍ക്ക് ഒരു പരിധിവരെ ഗുണകരമാകും.