രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

നിലയ്ക്കല്‍: തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്പാ പോലീസാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാഹുലാണ്. രാവിലെ മുതല്‍…

നിലയ്ക്കല്‍: തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്പാ പോലീസാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാഹുലാണ്.
രാവിലെ മുതല്‍ ഇവര്‍ പന്പയിലും നിലയ്ക്കലിലുമായി തന്പടിച്ച്‌ നിരവധി വാഹനങ്ങള്‍ തടഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടയുന്ന സ്ഥിതിയുണ്ടായിരുന്നു.സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ നാമജപ പ്രാര്‍ഥനയ്ക്ക് എത്തിയ തന്ത്രികുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.