ലാപ്ടോപ് അമിതമായി ചൂടായിട്ടും അത് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക കാരണം ഉപയോഗത്തിലിരുന്ന ലാപ്ടോപ് പൊട്ടിത്തെറിച്ചു അപകടമുണ്ടായ വാര്‍ത്തയാണ് പുറത്തു വരുന്നത്. അപകടത്തിനു കാരണമായത് പയോഗം കഴിഞ്ഞ് ഈ ലാപ്പ്ടോപ്പ് ഓഫ് ആക്കാതിരുന്നതാണ് എന്നാണ് പ്രാഥമിക നിഗമനം.
എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത് ഓഫീസ് മുറിയിലെ സിസിടിവിയിലാണ്. ലാപ്പ്ടോപ്പ് നിരവധി പ്രാവശ്യം പൊട്ടിത്തെറിക്കുന്നതും തീ പടരുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇലക്ട്രോണിക്സ് വസ്തുക്കൾ ഉപയോഗിക്കുന്നവർക്കൊരു മുന്നറിയിപ്പെന്ന രീതിയിലാണ് വീഡിയോ പങ്കുവെക്കുന്നത്. വീഡിയോ ചുവടെ:-