ലൈംഗീകമായ കൗതുകങ്ങള്‍ മാറ്റി വച്ച് അവളുടെ ശരീരമെന്തന്നറിയുവാന്‍ നാം ശ്രമിക്കേണ്ടതാണ്.

ഒരു സ്ത്രീയുടെ ശാരീരികതയെക്കുറിച്ചും വൈകാരിതകളെക്കുറിച്ചുമുള്ള അജ്ഞതയാണ് പലപ്പോഴും അവളോടുള്ള അക്രമവാസനയായി പരിണമിക്കുന്നത്. ലൈംഗീകമായ കൗതുകങ്ങള്‍ മാറ്റി വച്ച് അവളുടെ ശരീരമെന്തന്നറിയുവാന്‍ നാം ശ്രമിക്കേണ്ടതാണ്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ എല്ലാ മാസവും നിശ്ചിതദിവസങ്ങളില്‍ അവള്‍ കടന്നു പോകുന്ന…

ഒരു സ്ത്രീയുടെ ശാരീരികതയെക്കുറിച്ചും വൈകാരിതകളെക്കുറിച്ചുമുള്ള അജ്ഞതയാണ് പലപ്പോഴും അവളോടുള്ള അക്രമവാസനയായി പരിണമിക്കുന്നത്. ലൈംഗീകമായ കൗതുകങ്ങള്‍ മാറ്റി വച്ച് അവളുടെ ശരീരമെന്തന്നറിയുവാന്‍ നാം ശ്രമിക്കേണ്ടതാണ്.

പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ എല്ലാ മാസവും നിശ്ചിതദിവസങ്ങളില്‍ അവള്‍ കടന്നു പോകുന്ന വേദനയും യാതനയും നാം തിരിച്ചറിയേണ്ടതുണ്ട്. ക്ലാസ്റൂമിലും ജോലിസ്ഥലത്തുമെല്ലാം പ്രസന്നതയോടും പ്രസരിപ്പോടും കൂടി ഇടപഴകുമ്പോഴും ഒരുപക്ഷേ അകമേ അവള്‍ വേദന അനുഭവിക്കുന്നുണ്ടാകാം എന്ന് നാം ഓര്‍ക്കാറില്ല.
ഈ യാതനയുടെയെല്ലാം പരമകാഷ്ടയാണ് ഒന്‍പതു മാസം നീണ്ടുനില്ക്കുന്ന ഗര്‍ഭകാലവും തുടര്‍ന്നുള്ള പ്രസവവേദനയും. പി പത്മരാജന്റെ പ്രസവം എന്ന ചെറുകഥ നാമെല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കണം. ആ സമയത്തൊരു സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാട് ഇതുപോലെ വാക്കുകളിലാവാഹിച്ച മറ്റൊരു കൃതിയുണ്ടോയെന്ന് സംശയമാണ്.

ഈ വക വിഷയങ്ങളില്‍ കൗമാരകാലത്തു തന്നെ ഒരാണ്‍കുട്ടിയെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. കാരണം സ്ത്രീയെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും വികലവും വന്യവുമായ ധാരണകള്‍ ഉടലെടുക്കുന്ന സമയമാണത്. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ ബലാത്ക്കാരത്തിനു ശേഷം ആ കുട്ടിയെ ഏറ്റവും മാരകമായി പരിക്കേല്പിച്ചത് കൗമാരം പിന്നിടാത്ത ഒരു വ്യക്തിയായിരുന്നു. പെരുമ്പാവൂരിലും പ്രതി കൗമാരക്കാരന്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്.

സ്ത്രീ ഒരു വസ്തുവല്ല. ശരീരത്തില്‍ സ്നിഗ്ദ്ധതയും ഹൃദയത്തില്‍ സ്നേഹവും അലിവുമുള്ള ഈശ്വരന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണവള്‍. ഒരു ചെറിയ പെണ്‍കുട്ടി പോലും ഒരു പാവയെ സ്വന്തം കുഞ്ഞിനെപ്പോലെ ലാളിക്കുന്നത് കണ്ടിട്ടില്ലേ. അതെ, അവള്‍ first and foremost ഒരു അമ്മയാണ്. അവള്‍ ആദരണീയയാണ്. അലിവുള്ളവളാണ്. അവളുടെ ശരീരം പവിത്രമാണ്. അതൊരു ഗര്‍ഭപാത്രം പേറുന്നു. അതിനാല്‍ അവളുടെ അനുവാദമില്ലാതെ അവളെ സ്പര്‍ശിക്കാതിരിക്കാനുള്ള അന്തസ്സ് പുരുഷന്മാര്‍ക്കുണ്ടാകണം. ഇതൊന്നും ഇനിയും പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.