Categories: Current Affairs

ലൈക് കിട്ടാൻ വേണ്ടി നീരാളിയെ ജീവനോടെ തിന്നാൻ ശ്രമം: അവസാനം യുവതിക്ക് സംഭവിച്ചത്

സ്വന്തം ജീവൻ പോലും പണയപീടുത്തിയാണ് പലരും വ്ലോഗിൽ ലൈക് കിട്ടുന്നതിനായി പല സാഹസിക പ്രവർത്തികളും ചെയ്യുന്നത്. ഇത് മൂലം പലർക്കും പലതരത്തിലുള്ള അപകടങ്ങളും മുൻപ് സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലൈക് കിട്ടാൻ വേണ്ടി നീരാളിയെ പച്ചയ്ക്കു തിന്നാൻ ശ്രമിച്ച ഒരു പെൺകുട്ടിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ചൈനക്കാരി ആയ പെൺകുട്ടിയാണ് നീരാളിയെ പച്ചയ്ക്കു തിന്നാൻ ശ്രമിച്ചുകൊണ്ടുള്ള വീഡിയോ പകർത്താൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടി നീരാളിയെ വായിലേക്ക് അടുപ്പിച്ചപ്പോഴേക്കും നീരാളി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. നീരാളി തന്റെ കൈകൾ കൊണ്ട് പെൺകുട്ടിയുടെ മുഖത്തു ശക്തിയായി അള്ളി പിടിച്ചു. നീരാളിയുടെ പെട്ടന്നുണ്ടായ ആക്രമണത്തെ പെൺകുട്ടിക്ക് ചെറുക്കാൻ സാധിച്ചില്ല. പെൺകുട്ടിയുടെ കവിളിലും കണ്ണിന്റെ ഭാഗത്തുമായി ശക്തിയായി അള്ളിപ്പിടിച്ച നീരാളിയിൽ നിന്നും പെൺകുട്ടി ഒരുവിധത്തിൽ രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും കുറച്ചു വേദന സഹിച്ചെങ്കിലും പെൺകുട്ടിക്ക് വ്ലോഗിൽ ഇപ്പോൾ ആവിശ്യത്തിന് ലൈക് കിട്ടിയിട്ടുണ്ട്.

കടപ്പാട്: World Wide Leaks

Devika Rahul