ലോകചരിത്രത്തിലെ ഏറ്റവും ചിലവേറിയ വിവാഹമോചനത്തിന് കളമൊരുങ്ങുന്നു…!

Follow Us :

ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമ്പന്ന’മായ വിവാഹമോചന ഉടമ്പടിയായിരിക്കും ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബിസോസുമായി വേര്‍പിരിയുന്നതോടെ സംഭവിക്കുക. ഏകദേശം 2.6 ലക്ഷം കോടി രൂപ ഭാര്യ മെക്കെന്‍സിക്ക് നല്‍കാന്‍ കോടതി  ഉത്തരവായി.

ആമസോണ് എന്ന ബിസിനസ് സ്ഥാപനത്തെ പടുത്തുയര്‍ത്തിയത് ഇരുവരും ചേര്‍ന്നാണ്.  ഏകദേശം 25 വര്‍ഷത്തോളമായി ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട്. ആസ്‌തിയുടെ ഏകദേശം 25 ശതമാനം മെക്കന്‍‌സിക്ക് വിവാഹമോചനം സാധ്യമാകുന്നതോടെ മെക്കന്‍‌സിക്ക് ലഭിക്കും.

ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിതയാകും മെക്കന്‍‌സി. 11000 കോടി ഡോളറുമായി ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവിയില്‍ ഇത്രയും തുക നഷ്‌ടമായാലും ജെഫ് തുടരും. മെക്കെന്‍‌സി ഭീമമായ തുക എങ്ങനെ ചെലവഴിക്കുമെന്ന ആശങ്കയ്‌ക്കും വിരാമമായി.

പണത്തിന്റെ പകുതി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനാണ് തീരുമാനമെന്ന് മെക്കെന്‍‌സി പറഞ്ഞു.  കുടുംബത്തിലെ പ്രശ്‌നം തുറന്നു പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല.