കൊടും വരള്‍ച്ചയില്‍ ഡാം വറ്റി, ശേഷം തെളിഞ്ഞു വന്നത് 3400 വര്‍ഷം പഴക്കമുള്ള അത്ഭുതം, ചിത്രങ്ങള്‍

കുര്‍ദിസ്ഥാന്‍: ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഡാമിലെ വെള്ളം വറ്റിയതോടെ തെളിഞ്ഞു വന്നത് 3400 വര്‍ഷം പഴക്കമുള്ള മിതാനി സാമ്രാജ്യത്തിന്‍ കൊട്ടാരം. കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മൊസുള്‍ ഡാമിലാണ്. പുരാവസ്തു ഗവേഷകര്‍ മിതാനി സാമ്രാജ്യത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകര്‍ പറയുന്നത് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍…

കുര്‍ദിസ്ഥാന്‍: ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഡാമിലെ വെള്ളം വറ്റിയതോടെ തെളിഞ്ഞു വന്നത് 3400 വര്‍ഷം പഴക്കമുള്ള മിതാനി സാമ്രാജ്യത്തിന്‍ കൊട്ടാരം. കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മൊസുള്‍ ഡാമിലാണ്. പുരാവസ്തു ഗവേഷകര്‍ മിതാനി സാമ്രാജ്യത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്.

കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകര്‍ പറയുന്നത് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇത് എന്നാണ്.65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് രണ്ട് മീറ്ററോളം ഘനത്തിലാണ് .

ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. പുരാവസ്തു ഗവേഷണ രംഗത്തെ അത്ഭുതമാണ് കെമുനെയില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത്. മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കെമുനെയെന്നും അവര്‍ പറയുന്നു.

ലിപി വിവര്‍ത്തനം ചെയ്യാന്‍ ജെര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. ആ എഴുത്തുകള്‍ മിതാനി സാമ്രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.