മുംബൈ പ്രളയത്തിന്‍റെ വക്കില്‍, കനത്ത മഴമൂലം ഡാം തകര്‍ന്ന് 25 പേരെ കാണാതായി, 15 വീടുകള്‍ ഒഴികിപ്പോയി

മുംബൈ: കേരളത്തിന്‌ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് മുംബൈ നഗരം. ആരും പ്രതീക്ഷിക്കാത്ത വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത് കനത്ത മഴയെ തുടര്‍ന്ന് രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 25 ഓളം പേരെ കാണാതായി. 15 വീടുകൾ ഒഴുകിപ്പോയി.…

മുംബൈ: കേരളത്തിന്‌ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് മുംബൈ നഗരം. ആരും പ്രതീക്ഷിക്കാത്ത വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത് കനത്ത മഴയെ തുടര്‍ന്ന് രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 25 ഓളം പേരെ കാണാതായി. 15 വീടുകൾ ഒഴുകിപ്പോയി.

രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. അണക്കെട്ട് തകര്‍ന്നതിനാല്‍ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.  കനത്ത മഴയിൽ 42 പേർക്കാണ് ജീവൻ നഷ്ടമായത്. താനെ പാൽഘർ എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്.  വിവിധയിടങ്ങളിൽ മഴ തുടരുകയാണ്.

കാലാവസ്ഥ കേന്ദ്രം അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന്  മുന്നറിയിപ്പ് നൽകി. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ  അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അറിയിച്ചു. 1500 ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.  ഘാഡ്കോപ്പർ, മലാഡ്, അന്ധേരി, കുർള, ദാദർ, സയൺ എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി.

മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം  റൺവെയിൽ വെള്ളം കയറി താറുമാറായിരുന്നു. മുംബൈയിൽ കാലപ്പഴക്കം   ചെന്ന ഏത് സമയത്തും   ഇടിഞ്ഞു വീഴാവുന്ന തരത്തിലുള്ള ആയിരത്തിലധികം കെട്ടിടങ്ങൾ ഉള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്.