വില്ലന്‍ ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

പുലിമുരുകന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സാങ്കേതിക വിദ്യയില്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ട് വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രീകരണം പൂര്‍ത്തിയായി സിനിമ ഒക്ടോബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. സിനിമ…

പുലിമുരുകന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സാങ്കേതിക വിദ്യയില്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ട് വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രീകരണം പൂര്‍ത്തിയായി സിനിമ ഒക്ടോബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ കോടികള്‍ വാരിക്കൂട്ടിയിരുന്നു. ഇപ്പോള്‍ മൂന്ന് കോടി കൂടി നേടിയ വാര്‍ത്ത വന്നിരിക്കുയാണ്.

സാറ്റലൈറ്റ് അവകാശത്തിന്റെ പേരിലാണ് വില്ലന്‍ വന്‍ തുക നേടിയിരുന്നത്. ഇപ്പോള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നതിന് വേണ്ടി മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്. മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതിന് ഒരു കോടി പോലും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വില്ലന്‍ റെക്കോര്‍ഡായി മാറുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
വില്ലന്‍ ഞെട്ടിക്കുന്നു..മോഹന്‍ലാലിന്റെ അടുത്ത് വരാനിരിക്കുന്ന സിനിമയാണ് വില്ലന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസിന് മുമ്പ് തന്നെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഹിന്ദി ഡബ്ബിങ്ങിന് വാങ്ങുന്നത് വന്‍ തുകയാണ്.
ചിത്രം ഒരേ സമയം മലയാളത്തിലും ഹിന്ദി, തമിഴ് എന്നിങ്ങനെ അന്യഭാഷകളില്‍ കൂടി റിലീസ് ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ്. അതിനിടെ ഹിന്ദി ഡബ്ബിങ്ങിന് വാങ്ങുന്നത് മൂന്ന് കോടി രൂപയാണെന്നാണ് പറയുന്നത്.സിനിമയുടെ സാറ്റലൈറ്റ് അവകാശത്തിനായിരുന്നു വന്‍തുക ആദ്യം സ്വന്തമാക്കിയിരുന്നത്. ഏഴ് കോടി രൂപയ്ക്ക് സൂര്യ ടിവിയാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. പിന്നാലെ സിനിമയുടെ ഓഡീയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് 50 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയിരുന്നത്.

സാങ്കേതിക വിദ്യയില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടു വരുന്ന വില്ലന്‍ ആക്ഷന്‍ രംഗങ്ങളിലും വ്യത്യസ്തത പുലര്‍ത്തുമെന്ന വിശ്വാസത്തിലാണ്. നിലവില്‍ വില്ലന്റെ പ്രീ-റിലീസ് പത്തര കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്.