വിവാഹം സ്വര്‍ഗത്തിലല്ല, കോടതിമുറിയുടെ ടോയ്‌ലെറ്റില്‍ വെച്ച്…..വീഡിയോ വൈറൽ

ജിവത്തിലെ അതുല്യ നിമിഷങ്ങള്‍ ഏതെങ്കിലും മനോഹര സ്ഥലത്ത് വേണം എന്നാഗ്രഹിക്കുന്നവരാണ്  എല്ലാവരും. വിവാഹം പോലെയുള്ള ചടങ്ങുകളാണെങ്കില്‍ ജിവിതത്തിലുടെ നീളം ഓര്‍ക്കാന്‍ തക്കവിധത്തില്‍ വേറിട്ട അനുഭവമാക്കാറുണ്ട്. ഏങ്കില്‍  ടോയ്‌ലെറ്റ് വിവാഹ വേദിയായാലോ? ചിന്തിക്കാന്‍ കഴിയുമോ. എന്നാല്‍…

ജിവത്തിലെ അതുല്യ നിമിഷങ്ങള്‍ ഏതെങ്കിലും മനോഹര സ്ഥലത്ത് വേണം എന്നാഗ്രഹിക്കുന്നവരാണ്  എല്ലാവരും. വിവാഹം പോലെയുള്ള ചടങ്ങുകളാണെങ്കില്‍ ജിവിതത്തിലുടെ നീളം ഓര്‍ക്കാന്‍ തക്കവിധത്തില്‍ വേറിട്ട അനുഭവമാക്കാറുണ്ട്. ഏങ്കില്‍  ടോയ്‌ലെറ്റ് വിവാഹ വേദിയായാലോ? ചിന്തിക്കാന്‍ കഴിയുമോ. എന്നാല്‍ അത്തരമൊരു വിവാഹം കഴിഞ്ഞ ദിവസം നടന്നു.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ഒരു കോടതി മുറിയുടെ ടോയ്‌ലെറ്റാണ് വിവാഹത്തിന് വേദിയായത്ബ്രിയന്‍- മരിയ എന്നിവരുടെ വിവാഹമാണ് ടോയ്‌ലെറ്റില്‍വെച്ച് നടത്തേണ്ടി വന്നത്. ബ്രിയന്റെ അമ്മയ്ക്ക് പെട്ടെന്ന് അസുഖമായതിനാലാണ് വിവാഹം ടോയ് ലറ്റിലേക്ക് മാറ്റിയത്.

ടോയ് ലെറ്റില്‍ പോകുന്നതിനിടെ ആസ്ത്മ രൂക്ഷമായതിനെത്തുടര്‍ന്ന് ബ്രയന്റെ അമ്മ തളര്‍ന്നുവീണു. ഉടന്‍ മെഡിക്കല്‍സംഘമെത്തി ടോയ്ലറ്റിലെ റെസ്റ്റ്റൂമില്‍വെച്ച് ഓക്സിജന്‍ നല്‍കി. ഇതിനിടയില്‍ വിവാഹസമയമെത്തിയിരുന്നു. ഈ ദിവസം വിവാഹം നടത്തിയില്ലെങ്കില്‍ വിവാഹത്തിനായി പുതിയ ലൈസന്‍സ് ലഭിക്കാന്‍ 45 ദിവസം കൂടി വൈകുമായിരുന്നു.

വിവാഹലൈസന്‍സിനുള്ള അപേക്ഷയില്‍ ഒപ്പിട്ട വ്യക്തി എന്ന നിലയില്‍ ബ്രിയന്റെ അമ്മയുടെ സാന്നിദ്ധ്യത്തില്‍മാത്രമെ വിവാഹം നടത്താനാകു എന്ന നിയമകുരുക്ക് കൂടി ഉള്ളതിനാലാണ് ടോയ് ലെറ്റ് റെസ്റ്റ്റൂമില്‍വെച്ച് തന്നെ വിവാഹം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ടോയ്‌ലെറ്റ് നമ്മുടെ ഇവിടുത്തെ ടോയ്‌ലെറ്റുകളുമായി താരതമ്യം ചെയ്യരുത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ഗംഭിര പ്രൗഢിയിലുള്ള ടോയ്‌ലെറ്റുകളാണ് അവിടെയുള്ളത്. ആ ടോയ്‌ലെറ്റുകളോട് ചേര്‍ന്ന് റെസ്റ്റ്റൂമുകളുമുണ്ടാകും. എന്തൊക്കെയായാലും ജഡ്ജിയുടെയും വക്കീലന്മാരുടെയും അകമ്പടിയോടെ ഒരു വിവാഹം അങ്ങനെ ടോയ്‌ലെറ്റില്‍വെച്ച് നടന്നു.

https://youtu.be/NL5ufAXKtQA