Categories: Current Affairs

വിവാഹേതര ബന്ധത്തെ പറ്റി എഴുതിയ മനഃശാസ്ത്ര വിദഗ്ധ കല ഷിബുവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു…

നമ്മുടെ നാട്ടിൽ ഇന്ന് അവിഹിത ബന്ധങ്ങൾ വർധിച്ചു വരുകയാണ്. എന്താണ് ഇതിന്റെ കാരണമെന്നോ ഇങ്ങനെയുള്ള ബന്ധത്തിന്റെ ആയുസ് എത്ര നാൾ വരെ ഉണ്ടന്നോ ആരും ചിന്തിക്കുന്നില്ല. അത്തരം ഒരു വിഷയത്തിൽ തന്റെ പരിചയ സമ്പത്ത് മുൻനിർത്തി മറുപടി പറയുകയാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു. കല തന്റെ ഫേസ്ബുക് പേജിലൂടെയാണ് നിരവധി പേരുടെ സംശയങ്ങൾ ഇല്ലാതാക്കുന്ന കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് വായിക്കാം.

ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നൊരു ഒളിച്ചോട്ടം എന്നല്ലാതെ, വിവാഹേതര ബന്ധത്തിന് ഒരു പ്രാധാന്യവും ഭൂരിപക്ഷം വ്യക്തിയുടെയും ജീവിതത്തിൽ ഇല്ല.. സ്നേഹം കൊതിച്ചു, കരുതൽ കൊതിച്ചു എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ, വെറും വെറുതെ.. പച്ചയായ ജീവിതം നൽകുന്ന ചോദ്യങ്ങളെ, എഴുതപ്പെടാത്ത നിയമങ്ങളെ ഭയന്നും മടുത്തും ഒരു fantacy ലോകത്തിൽ എത്തുന്നു എന്നതിന് അപ്പുറം, വിവാഹേതര ബന്ധത്തിന് വലിയ സ്ഥാനം എത്ര പേർ ഹൃദയത്തിൽ വെയ്ക്കുന്നു..? സ്വയം മനഃസാക്ഷിയോട് ചോദിച്ചാൽ ഉത്തരം ഒന്നേ കാണു.. ഒരു രസത്തിന് വേണ്ടി.. !!! ജീവിത ഭാരം ചുമന്നു പ്രായം ആകുന്നു എന്ന് ഭയം വരുമ്പോ ഇക്കിളി തേടി ഒരു യാത്ര.. അത്രേ ഉള്ളൂ… ലൈംഗികതയുടെ തോൽവി ഒരു കാരണം.. പങ്കാളിയുടെ മേൽ ആരോപണം ഉന്നയിക്കുന്ന ഓരോ വ്യക്തിയും സ്വയം തോറ്റവർ ആണ്..

പൊള്ളുന്ന വിഷയത്തിന്റെ മർമ്മഭാഗത്തിൽ ചൂണ്ടു വിരൽ സ്വയം നീളുന്ന സാഹചര്യം മറികടക്കാൻ ഉള്ള ഒരു പരീക്ഷണം… പുരുഷത്വം തിരിച്ചു പിടിക്കാൻ, അല്ലേൽ സ്ത്രീത്വം നിലനിർത്താൻ… Sexual dysfunctions ആണ് ഇനിയൊരു വില്ലൻ.. Ijaculation problem, erection problem, പുരുഷനും, Orgasam എന്ന നിലവിളി സ്ത്രീയുടെ ഉള്ളിലും പെരുകുമ്പോൾ… ലൈംഗികതയിൽ കിട്ടാതെ പോകുന്ന foreplay technique നു ഉള്ള സ്ഥാനം ആണ് പലപ്പോഴും അവിഹിതത്തിനു ജീവിതത്തിൽ കിട്ടുന്നത്… ജീവിതത്തിൽ എന്നെങ്കിലും ഇത് തിരിച്ചറിയുക തന്നെ ഉണ്ടാകും.. യാഥാർഥ്യത്തിലേക്ക് നോക്കേണ്ടി വരും… വിവാഹേതര ബന്ധങ്ങൾക്കു പരമാവധി ആയുസ്സ് 7 വർഷം… ( family കൗൺസിലർ എന്ന നിലയിൽ കുറെ ജീവിതം കണ്ടു കഴിഞ്ഞുള്ള കണ്ടെത്തൽ മാത്രമാണ്.. ഒരു പഠനവും വെച്ചിട്ടല്ല ) ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന മധുവിധു കാലം, ഇവടെയും ഉണ്ട്.. എന്നാൽ കാലം കഴിയവേ മടുപ്പ് പാരമ്യത്തിൽ എത്തും… അതിനുമപ്പുറം മറ്റൊരു കാര്യം എന്തെന്നാൽ, സംശയ രോഗം ഈ വ്യക്തികൾക്ക് രൂക്ഷമാണ്.. സ്വാർത്ഥത പാരമ്യത്തിലും.. അടികൂടൽ മൂർച്ഛിക്കും.. രാത്രിയിൽ കക്കാൻ ഇറങ്ങുന്ന രണ്ടു കള്ളന്മാർ തമ്മിൽ എന്ത് commitments എന്ന അക്കിടി തിരിച്ചറിയും വരെ,ആ പുഴ ഒഴുകും.

Devika Rahul