വിശാല്‍ വാക്ക് പാലിച്ചു, തമിഴ് ഗണ്‍ അഡ്മിന്‍ അറസ്റ്റിൽ

സിനിമാ വ്യവസായത്തെ ക്യാന്‍സര്‍ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകള്‍. റിലീസിന് മുന്‍പു തന്നെ ഇന്റര്‍നെറ്റില്‍ വ്യാജന്‍ പ്രചരിക്കുന്നതിനും സൂപ്പര്‍ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പികള്‍ ചോരുന്നതിനും യാതൊരു പഞ്ഞവുമില്ല. സിനിമകള്‍ ചോര്‍ത്തി…

സിനിമാ വ്യവസായത്തെ ക്യാന്‍സര്‍ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകള്‍. റിലീസിന് മുന്‍പു തന്നെ ഇന്റര്‍നെറ്റില്‍ വ്യാജന്‍ പ്രചരിക്കുന്നതിനും സൂപ്പര്‍ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പികള്‍ ചോരുന്നതിനും യാതൊരു പഞ്ഞവുമില്ല.

സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന തമിഴ്റോക്കേഴ്സ് പോലുള്ള സൈറ്റുകള്‍ക്ക് പിറകിലുള്ളവരെ കണ്ടെത്തുമെന്ന് വിശാല്‍ പറഞ്ഞിരുന്നു. തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനിടെയായിരുന്നു വിശാലിന്റെ പ്രഖ്യാപനം. എന്തായാലും മാസങ്ങള്‍ക്ക് ശേഷം വിശാല്‍ വാക്ക് പാലിച്ചു. തമിള്‍ ഗണ്‍ എന്ന സൈറ്റിന്റെ അഡ്മിന്‍ തിരുവല്ലിക്കെനി പോലീസിന്റെ വലയിലായിരിക്കുകയാണിപ്പോള്‍. ചെന്നൈ സ്വദേശി ഗൗരി ശങ്കര്‍ എന്ന യുവാവാണ് പിടിയിലായത്.

ഏകദേശം ആറ് മാസങ്ങളായി വിശാലും നിര്‍മാതാക്കളുടെ സംഘടനയിലെ മറ്റ് അംഗങ്ങളും വ്യജ വെബസൈറ്റുകള്‍ക്ക് പിറകെയായിരുന്നു. തമിള്‍ ഗണ്‍  മാത്രമല്ല മറ്റു വെബ്‌സൈറ്റുകളും അടച്ചു പൂട്ടുമെന്ന് വിശാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ് സിനിമയിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് വിശാല്‍. പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റായി വന്‍പിച്ച ഭൂരിപക്ഷത്തിലാണ് വിശാല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കുറച്ച് കാലങ്ങളായി തമിഴ് ചിത്രങ്ങള്‍ ഓണ്‍ലൈന്‍ കടുത്ത ഭീഷണി നേരിടുകയാണ്. സൂര്യ നായകനായ സിങ്കം 3 റിലീസ് ചെയ്ത ദിവസം തന്നെ ഫെയ്‌സ്ബുക്കില്‍ ലൈവായി വന്നിരുന്നു. നേരത്തേ കൂട്ടി വെല്ലുവിളിച്ചാണ് തമിള്‍ റോക്കേഴ്‌സ് സിങ്കം ഫെയ്‌സ്ബുക്കില്‍ നല്‍കിയത്.