Categories: Current Affairs

വിശ്വസിക്കാൻ പറ്റുമോ ഈ നാട്ടിലെ സ്ത്രീകൾക്ക് ആർക്കും ഗർഭപാത്രം ഇല്ല എന്ന്?

നാടിന്റെ ശാപം മൂലം ഗർഭപാത്രം ഇല്ലാതെ അല്ല ഈ നാട്ടിൽ ഓരോ സ്ത്രീയുംജനിക്കുന്നത്. ഗർഭ പത്രത്തോട് കൂടിയാണ് ഇവിടെ സ്ത്രീകൾ ജനിക്കുന്നത്. എന്നാൽ അവർ സ്വയം തീരുമാനം എടുക്കുന്നതാണ് ഗർഭപാത്രം നീക്കം ചെയാൻ. ഏതാണ് ആ നാടെന്നും എന്തിനാണിവർ ഇങ്ങനെ ചെയ്യുന്നതെന്നും അറിയണ്ടേ?

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ആണ് ഈ അത്യപൂർവ സംഭവങ്ങൾ നടക്കുന്നത്. കരിമ്പിൻ തോട്ടങ്ങളാണ് ഇവരുടെ ഏക വരുമാന മാർഗം. അത് കൊണ്ട് തന്നെ ഉപജീവനത്തിന് വേണ്ടി ഇവർ സ്വയം തിരഞ്ഞെടുക്കുന്ന വഴിയാണ് ഗർഭപാത്രം നീക്കം ചെയ്യുക എന്നത്. എന്താണ് കാര്യം എന്നറിയണ്ടേ? 

കോണ്ട്രക്ടർ മാരുടെ നേതൃത്വത്തിൽ ആണ് ഇവിടെ ഓരോ കുടുംബങ്ങളും തോട്ടങ്ങളിൽ ജോലി ചെയ്യുന്നത്. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഭാര്യക്കും ഭർത്താവിനും ഉള്ള കൂലി ചേർത്താണ് ഇവർ ഓരോ കുടുംബങ്ങൾക്കും കൂലി കൊടുക്കുന്നത്. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന ജോലിക്ക് കൃത്യമായി കണക്കുണ്ട്. ദിവസം മുഴുവന്‍ ജോലി ചെയ്താലേ ന്യായമായ കൂലിയെങ്കിലും കിട്ടൂ. എന്തെങ്കിലും കുറവുണ്ടായാല്‍ വരുമാനത്തില്‍ വലിയ നഷ്ടമാണ് ഇവര്‍ നേരിടേണ്ടി വരിക. അസുഖമായാല്‍ പോലും ഇത്തിരി നേരം വിശ്രമിക്കാനാവില്ല. അങ്ങനെ ഒഴിവുസമയം കണ്ടെത്തിയാല്‍ ഇവര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 500 രൂപ ഫൈന്‍ നല്‍കണം.

ആര്‍ത്തവമുള്ള സ്ത്രീകളെ തൊഴിലിന് എടുക്കാന്‍ തന്നെ ഇവിടെ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറല്ല. ആര്‍ത്തവമുള്ള സ്ത്രീക്കാണെങ്കില്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ അവധിയോ, ദിവസത്തിനിടയിലെ വിശ്രമസമയമോ ഒക്കെ വേണ്ടിവരും. ആ നഷ്ടം പേറാന്‍ ആരും തയ്യാറല്ല. അതിനാല്‍ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ കുട്ടിയാകുമ്ബോള്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യും. വളരെ ചുരുക്കം സ്ത്രീകളേ ഇവിടെ ഗര്‍ഭപാത്രം നീക്കം ചെയ്യാത്തവരായിട്ടുള്ളൂവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ആരും നിര്‍ബന്ധിക്കുന്നതല്ല, അവര്‍ സ്വയം തെരഞ്ഞെടുക്കുന്ന വഴിയാണെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ വാദം. പക്ഷെ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല എന്നാണ് സ്ത്രീകൾ പറയുന്നത്. 

ഇവരുടെ ഗർഭപാത്രങ്ങൾ നീക്കം ചെയ്തുകഴിഞ്ഞാൽ പിന്നെ ഓരോ സ്ത്രീകൾക്കും കൃത്യമായി ജോലി ചെയ്ത് കൂലി വാങ്ങാം. എന്നാൽ അതിനുശേഷം അവർ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങൾ എത്രമാത്രം ഭയാനകമാണെന്നു അവർ ചിന്തിക്കുന്നില്ല. ശരീരത്തിന്റെ ക്ഷമത കുറയും, പ്രതിരോധ ശേഷി ഇല്ലാതാകും, വേറെയും ശാരീരികാസ്വസ്ഥകൾ. ഇനിയും ഇതിനെതിരെ അധികാരികൾ മുന്നോട്ട് വന്നില്ലെങ്കിൽ  ഈ ദുരന്തങ്ങൾ അവിടുത്തെ സ്ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കും.

Devika Rahul