വീണ്ടും ഒരു കിടിലൻ ഐറ്റം ഗാനവുമായി സണ്ണി ലിയോൺ ….ഇത് ഒന്ന് കണ്ടു നോക്കു

വീണ്ടും ഐറ്റം ഗാനവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന തെലുങ്കു ചിത്രം പിഎസ്‌വി ഗരുഡ വേഗയുടെ മുഖ്യ ആകര്‍ഷണം സണ്ണി ലിയോണിന്റെ ഈ ഐറ്റം ഗാനം തന്നെയാണ്.  ചിത്രം പ്രദര്‍ശനത്തിന്…

വീണ്ടും ഐറ്റം ഗാനവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന തെലുങ്കു ചിത്രം പിഎസ്‌വി ഗരുഡ വേഗയുടെ മുഖ്യ ആകര്‍ഷണം സണ്ണി ലിയോണിന്റെ ഈ ഐറ്റം ഗാനം തന്നെയാണ്.

 ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പേ തന്നെ സണ്ണിയുടെ ഗാനം വൈറലായി
.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയുമാണ് ഗാനരംഗത്തിലുള്ളത്. രാജശേഖര്‍
നായകനായി എത്തുന്ന ചിത്രത്തില്‍ പൂജ കുമാറാണ് നായിക. ഗുണ്ടൂര്‍ ടാക്കീസ് ഫെയിം പ്രവീണ സത്തരുവാണ് സംവിധായകന്‍.

വീഡിയോ കാണാം

പോണ്‍ ചിത്രങ്ങളിലൂടെ ആഭിനയം തുടങ്ങി പിന്നീട് ബോളീവുഡിലെത്തിയ സണ്ണി ലിയോണിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.  ഐറ്റം ഡാന്‍സും അഭിനയവും ഒക്കെയായി തിളങ്ങി നില്‍ക്കുന്നു.

ധാരാളം ആരാധകരുള്ള ഈ താരം അടുത്തിടെ സ്വന്തമാക്കിയത് അത്യൂഗ്രന്‍ കാറാണ്.

ഹോട്ടാണ്  പുതിയ കാറും

ലോകത്ത് 450 എണ്ണം മാത്രം നിര്‍മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

സണ്ണി ലിയോണ്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

നേരത്തെ സണ്ണിലിയോണിന് ഭര്‍ത്താവ് ഒരു മസരാറ്റി സമ്മാനിച്ചിരുന്നു. ഇന്ത്യയില്‍ മസരാറ്റി ഗിബ്ലിയുടെ വില ഏകദേശം 1.06 കോടി രൂപയാണ്.

പോൺ സ്റ്റാർ എന്നതിൽ ഉപരി നല്ല ഒരു ‘അമ്മ കൂടിയാണ് സണ്ണി

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്ര ലാത്തൂരില്‍ നിന്നുള്ള നിഷ കൗര്‍ എന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇരുവരും ദത്തെടുത്തത്. മൂന്ന് മാസം കൊണ്ടാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നിഷയുടെ നിഷ്ങ്കളമായ മുഖം കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി പ്രതികരിച്ചു. രണ്ടു വര്‍ഷം മുന്‍പ് ലാത്തൂരിലെ അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ദത്തെടുക്കലിന് അപേക്ഷ നല്‍കിയത്. അനാഥാലയ സന്ദര്‍ശനം തങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചെന്നും സണ്ണി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ നിഷ തങ്ങളെയാണ് തെരഞ്ഞെടുത്തതെന്നും, തങ്ങള്‍ അവളെയല്ലെന്നും സണ്ണി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.