Categories: Current Affairs

വേദിയിൽ ആടി പാടി വനിതാ പോലീസുകാർ. വീഡിയോ വൈറൽ

മാര്‍ച്ച് 30നു ഡല്‍ഹിയില്‍ ചേര്‍ന്ന പോലീസുകാരുടെ യോഗത്തില്‍ വനിതാ പോലീസുകാർ  യൂണിഫോമില്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു .നൃത്തത്തില്‍ മുന്നില്‍ നിന്ന് വനിതാ ഐപിഎസ് ഓഫീസര്‍ ബെനീറ്റ മേരി ജെയ്ക്കറാണ്  നേതൃത്വ൦ നൽകിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ശനിയാഴ്ച സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്ട് പോലീസും ഓള്‍ വിമണ്‍ സമ്പര്‍ക്ക് സഭയും ചേര്‍ന്ന് നടത്തിയ ‘സുനോ സഹേലി’ എന്ന പരിപാടിക്കിടെയായിരുന്നു ഡാന്‍സ് അരങ്ങേറിയത്. പ്രശസ്ത ഗായിക സപ്ന ചൗധരി ആലപിച്ച ‘തേരി അഖയ ക യോ കാജല്‍’ എന്ന ഗാനം വേദിയില്‍ മുഴങ്ങിയതോടെയാണ് പോലീസുകാര്‍ വേദിയില്‍ കയറി നൃത്തം ചെയ്യാന് തുടങ്ങിയത്.

സോഴ്സ്: BOLLYWUD SPARK

Devika Rahul