ശബരിമല സന്നിധാനത്തെത്തിയ ബിന്ദുവും കനകദുര്‍ഗയും ഇന്നും വീട്ടിലേക്ക് മടങ്ങാനാകാതെ രഹസ്യ കേന്ദ്രത്തില്‍

ശബരിമലയിൽ കേറിയതിന്റെ പേരിൽ മലപ്പുറം സ്വദേശിനി കനകദുര്‍ഗയും കോഴിക്കോട് സ്വദേശിനി അഡ്വ. ബിന്ദുവും ഇപ്പോഴും ഇന്നും വീട്ടിലേക്ക് മടങ്ങാനാകാതെ രഹസ്യകേന്ദ്രത്തിൽ. സന്നിധാനത്ത് എത്തിയതിനെ തുടർന്ന് ഇരുവർക്കും വീടുകളിലേക്ക് തിരിച്ച് പോകാൻ സാധിക്കുന്നില്ലെന്നും,പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ അവരുടെ ജീവനിൽ ഭീഷണി…

ശബരിമലയിൽ കേറിയതിന്റെ പേരിൽ മലപ്പുറം സ്വദേശിനി കനകദുര്‍ഗയും കോഴിക്കോട് സ്വദേശിനി അഡ്വ. ബിന്ദുവും ഇപ്പോഴും ഇന്നും വീട്ടിലേക്ക് മടങ്ങാനാകാതെ രഹസ്യകേന്ദ്രത്തിൽ. സന്നിധാനത്ത് എത്തിയതിനെ തുടർന്ന് ഇരുവർക്കും വീടുകളിലേക്ക് തിരിച്ച് പോകാൻ സാധിക്കുന്നില്ലെന്നും,പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ അവരുടെ ജീവനിൽ ഭീഷണി ഉണ്ടെന്നും ഇരുവരും പറയുന്നു.

സന്നിധാനത്തെത്തിയതിനു പിന്നാലെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് പോലീസ് ഇവരെ മാറ്റിയിരുന്നത്. വധഭീഷണിയടക്കമുള്ളവയാണു പ്രതിഷേധക്കാരില്‍നിന്നുണ്ടാകുന്നത്. അതേസമയം പോലീസിനെ വിശ്വാസമാണെന്നും അടുത്ത ആഴ്ച വീട്ടിലേക്കു മടങ്ങാമെന്നാണു കരുതുന്നതെന്നും ബിന്ദു പറഞ്ഞു. കനത്ത പോലീസ് സുരക്ഷയിലാണു മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ജനുവരി രണ്ടിന് സന്നിധാനത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണു യുവതികള്‍ക്ക് സന്നിധാനത്തെത്താന്‍ സാധിച്ചത്.

എന്തൊക്കെ പ്രതിഷേധവും കലാപവുമുണ്ടായാലും സന്നിധാനത് എത്തുമെന്നും ഉറപ്പിച്ചിരുന്നു എന്നും,അവിടെ എത്തുമ്പോൾ ഒട്ടും തന്നെ പേടി ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട് സ്വദേശിനി അഡ്വ. ബിന്ദു പറഞ്ഞു.

ശബരിമലയിൽ വരണമെന്ന ലക്ഷ്യത്തെ എതിർത്തുകൊണ്ട് ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ഒട്ടേറെ ആളുകൾ ശ്രെമിച്ചെന്ന് മലപ്പുറം സ്വദേശിനി കനകദുര്‍ഗ വ്യക്തമാക്കി.ഇതിനെ തുടർന്ന് ഇരുവർക്കും ഉണ്ടാകാൻ പോകുന്ന അക്രമങ്ങളെയും പ്രത്യാഘാതങ്ങളെയും ഭയന്നായിരുന്നു എതിർപ്പുകൾ ഉണ്ടായതെന്ന് ഇവർ പറയുന്നു.