Categories: Current Affairs

ശ്രീലങ്കൻ ജനതയെ കണ്ണീരിലാഴ്ത്തിയ ‘സാത്താന്റെ മാതാവ്’ എന്ന സ്ഫോടകവസ്തു കേരളത്തിൽ; അതീവ ജാഗ്രതയിൽ പോലീസ്

ഈ കഴിഞ്ഞ ഈസ്റ്റര്‍ ദിനം ശ്രീലങ്കൻ ജനതക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഈസ്റ്റർ ആയിരുന്നു. ശ്രീലങ്കയിൽ ഒരേ സമയം പലപള്ളികളിലായാണ് സാത്തന്റെ മാതാവ് എന്ന് വിശേഷേപ്പിക്കുന്ന സ്ഫോടന വസ്തു പൊട്ടി തെറിച്ചത്. കണ്മുന്നിൽവെച്ച് തങ്ങളുടെ പ്രിയപ്പെട്ടവർ പൊട്ടിത്തെറിച്ചതിന്റെ ആഘാതം ജനങ്ങളിൽ നിന്ന് ഇന്നും വിട്ട് പോയിട്ടില്ല. നൂറുകണക്കിന് ആളുകളാണ് ഈ ദിവസം മരണപ്പെട്ടത്.  തീവ്രവാദികള്‍ ഉപയോഗിച്ച ട്രൈ അസറ്റോണ്‍ ട്രൈ പെറോക്സൈഡ് (ടിഎടിപി) (‘സാത്താന്റെ മാതാവ്’) എന്ന ഉഗ്ര സ്‌ഫോടന വസ്തു ആയിരുന്നു.

ഇപ്പോഴിതാ ഇതേ സ്ഫോടക വസ്തു കേരളത്തിൽ പലഭാഗത്തായി കണ്ടെടുത്തു. അതീവ അപകടകാരിയായ ഈ സ്ഫോടകവസ്തു കണ്ടെടുത്തതിൽ പിന്നെ ജാഗ്രതയിലാണ് കേരള പോലീസ്.  ഐഎസ് ബന്ധത്തിനു കസ്റ്റഡിയിലായ ഓച്ചിറ സ്വദേശിയുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തിലൂടെയാണു വിവരങ്ങള്‍ പുറത്തു വരുന്നത്. പാരീസ്, ഫിലിപ്പൈന്‍സ് സ്ഫോടനങ്ങളിലും  ശ്രീലങ്കയിലും  ഇതേ സ്ഫോടക വസ്തുവാണ് ഉപയോഗിച്ചിരുന്നത് എന്നും തെളിഞ്ഞു.

പൊട്ടിത്തെറിക്കുമ്ബോഴുള്ള വീര്യം കൂട്ടാനായി കുപ്പിച്ചില്ല്, ഇരുമ്ബു കഷ്ണങ്ങള്‍ തുടങ്ങിയവയും സ്‌ഫോടകവസ്തുവില്‍ ഉപയോഗിക്കും. തുര്‍ക്കിയിലെ ഐഎസ് താവളത്തില്‍ വച്ചാണ് ഇതിനുള്ള പരിശീലനം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ടിഎടിപി കണ്ടെത്താനും ബുദ്ധിമുട്ടേറെയാണെന്നതും ഇത് ഭീകരര്‍ക്ക് പ്രിയങ്കരമാക്കി മാറ്റി.

Devika Rahul