സംസ്ഥാന വ്യാപകമായി നാളെ പഠിപ്പുമുടക്ക്

തിരുവനന്തപുരം: എ.ബി.വി.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്തും. മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍…

തിരുവനന്തപുരം: എ.ബി.വി.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്തും. മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എ.ബി.വി.പി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജ്ജില്‍ സംസ്ഥാന സെക്രട്ടറി ശ്യാംരാജ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.