സഹപ്രവര്‍ത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി കഴിച്ച അദ്ധ്യാപിക മരിച്ചു

കൊല്ലം : സഹപ്രവര്‍ത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി കഴിച്ച അദ്ധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപികയായ ബിന്ദു(46)വാണ് മരിച്ചത്. ബുധനാഴ്ച സ്‌കൂളില്‍ ഉച്ചഭക്ഷണം…

കൊല്ലം : സഹപ്രവര്‍ത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി കഴിച്ച അദ്ധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപികയായ ബിന്ദു(46)വാണ് മരിച്ചത്. ബുധനാഴ്ച സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിക്കവേ സഹപ്രവര്‍ത്തക കൊണ്ട് വന്ന കൊഞ്ച് ബിരിയാണി അദ്ധ്യാപിക കഴിച്ചിരുന്നു.

കൊഞ്ച് കഴിക്കുമ്ബോള്‍ അലര്‍ജിയുള്ളതിനാല്‍ ബിരിയാണിയില്‍നിന്നും കൊഞ്ച് മാറ്റിെവച്ചശേഷം ചോറ്മാത്രമാണ് ഇവര്‍ കഴിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയപ്പോള്‍ മുതല്‍ ശരീരത്ത് ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടു. തുടര്‍ന്ന് കൈവശമുള്ള ഇന്‍െഹയ്ലര്‍ ഉപയോഗിച്ചെങ്കിലും ശ്വാസതടസം മാറാത്തതിനാല്‍ കൊല്ലം കൊട്ടിയത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു.