സാത്താന്‍സേവക്ക്‌ കാമുകിയുടെ തലച്ചോര്‍ തിന്നു..

തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ ഭീകരത തോന്നുന്നുണ്ടോ? എന്നാല്‍ റഷ്യയില്‍ ആണ് ലോകജനതയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സാത്താന്‍ സേവക്ക് വേണ്ടിയാണ് കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചത്. തലച്ചോര്‍ വറുത്ത് കഴിച്ചും രക്തം കുടിച്ചുമാണ്…

തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ ഭീകരത തോന്നുന്നുണ്ടോ? എന്നാല്‍ റഷ്യയില്‍ ആണ് ലോകജനതയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സാത്താന്‍ സേവക്ക് വേണ്ടിയാണ് കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചത്. തലച്ചോര്‍ വറുത്ത് കഴിച്ചും രക്തം കുടിച്ചുമാണ് ഈ ക്രൂരകൃത്യം ഇയാള്‍ ചെയ്തത്. റഷ്യയിലാണ് ഇത്തരത്തിലൊരു കാര്യം നടന്നത്. ഡിമിട്രി ലൂഞ്ചിന്‍ എന്നയാളാണ് കാമുകിയായ നാല്‍പ്പത്തിയഞ്ചുകാരിയെ സാത്താന്‍ പ്രീതിക്കായി കൊന്നുതള്ളിയത്.

കൊലപാതക പരമ്പരകളെക്കുറിച്ച് ഓണ്‍ലൈനില്‍ കൃത്യമായ വിവരം ശേഖരിച്ച ശേഷമാണ് ഇത്തരമൊരും കുറ്റകൃത്യത്തിന് ഇയാള്‍ തയ്യാറെടുത്തത്. ഇയാള്‍ക്ക് പത്തൊന്‍പത് വര്‍ഷത്തെ തടവുശിക്ഷയാണ് നീതിപീഠം വിധിച്ചത്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് ഇയാളുടെ ക്രൂരതയുടെ മറ്റൊരു മുഖം. കൂടുതല്‍ വിവരങ്ങളിലേക്ക് നമുക്ക് കടക്കാം.

നാല്‍പ്പത്തി അഞ്ചുകാരിയായ ഓള്‍ഗ ബുഡ്‌നോവയെ വീഞ്ഞ് കുപ്പി കൊണ്ട് ഇരുപതിലേറെ തവണ അടിച്ച് വീഴ്ത്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനു ശേഷം തലച്ചോര്‍ പുറത്തെടുത്ത് പൊരിച്ച് തിന്നുകയായിരുന്നു. പിന്നീട് രക്തം കുടിക്കുകയും ചെയ്തു.

സാധാരണ മാനസികാവസ്ഥയാണ് ഇയാള്‍ക്കുള്ളത്. എന്നാല്‍ കൊലപാതക പരമ്പരകള്‍ വായിച്ചാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ് കൊലപാതകി പറയുന്നത്. എന്നാല്‍ സാത്താന്‍ സേവക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണം ഉറപ്പായ ശേഷം ഇയാള്‍ രക്തത്തില്‍ വിരല്‍ മുക്കി വാതിലുകളില്‍ സാത്താന്റെ അടയാളം വരച്ചു വെച്ചു എന്നാണ് പറയുന്നത്. മാംസത്തിന്റെ രുചി ഇഷ്ടപ്പെട്ടതാണ് ഇത് കഴിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ശേഷം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് ഇയാള്‍ ചെയ്തത്.

സാത്താന്‍ സേവക്കായാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. അത്താഴ വിരുന്നിന് സ്‌നേഹപൂര്‍വ്വം ക്ഷണിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു കൃത്യം ഇയാള്‍ ചെയ്തത്. കൊലപാതക ശേഷം സാത്താന്‍ സേവക്കിടയില്‍ സാത്താന്‍ പ്രത്യക്ഷപ്പെടാന്‍ വൈകിയതാണ് ഇയാളെ കൂടുതല്‍ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്.

സാത്താന്‍ പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ അവരുടെ വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഇതിലൊന്ന് പൂച്ചക്ക് നല്‍കുകയാണ് ചെയ്തത്. ഓണ്‍ലൈനിലാണ് ഇയാള്‍ സാത്താന്‍ സേവ പഠിച്ചത്. കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ ഇയാളെ താമസിപ്പിച്ചിരിക്കുന്നത്.