സിനിമാ സീരിയല്‍ താരം കെജി ദേവകിയമ്മ അന്തരിച്ചു!!

ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച കാലകാരിയായിരുന്ന കെജി ദേവകിയമ്മ അന്തരിച്ചു. റോഡിയോ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ ദേവകിയമ്മ ആറുമാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖങ്ങളില്‍ കിടപ്പിലായിരുന്ന. 97-ാം വയസിലാണ് ദേവകിയമ്മ മരിക്കുന്നത്.…

ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച കാലകാരിയായിരുന്ന കെജി ദേവകിയമ്മ അന്തരിച്ചു. റോഡിയോ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ ദേവകിയമ്മ ആറുമാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖങ്ങളില്‍ കിടപ്പിലായിരുന്ന. 97-ാം വയസിലാണ് ദേവകിയമ്മ മരിക്കുന്നത്. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു.

തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളായിരുന്നു. എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി 1980 ലാണ് വിരമിച്ചത്. ഓള്‍ ഇന്ത്യ റേഡിയോയ്ക്കായി കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, നാടന്‍ പാട്ടുകള്‍, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, തുടങ്ങി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

സിനിമയിലും ദേവകിയമ്മയെ തേടി ഒരുപാട് അവസരങ്ങളായിരുന്നു വന്നത്. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരയണന്‍കുട്ടി, ശയനം, സൂത്രധാരന്‍, തുടങ്ങി ഒട്ടനവധി സിനിമകളില്‍ അമ്മയായും അമ്മൂമ്മയായും അഭിനയിച്ചിരുന്നു. ഇതിനൊപ്പം താലി, വീണ്ടും ജ്വാലയായി, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം എന്നിങ്ങനെ ഇരുപതോളം ടെലിവിഷന്‍ സീരിയലുകളിലും ദേവകിയമ്മ അഭിനയിച്ചിരുന്നു.