സീരിയല്‍ വിടാന്‍ കാരണം അവരാണ്… അവരുടെ സമ്മര്‍ദ്ദം താങ്ങാനായില്ലെന്ന് പ്രവീണ..

പ്രവീണ എന്ന നടിയെ ആരും മറക്കില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ മികവുറ്റ കഥാപാത്രമാണ് പ്രവീണയുടെ ജീവിതം മാറ്റിമറിച്ചത്.സിനിമയിലെന്ന പോലെ സീരിയലിലും പ്രവീണ ശോഭിച്ചു.പ്രവീണ ഇടയ്ക്ക് സീരിയലില്‍ നിന്നും മാറി നിന്നത്…

പ്രവീണ എന്ന നടിയെ ആരും മറക്കില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ മികവുറ്റ കഥാപാത്രമാണ് പ്രവീണയുടെ ജീവിതം മാറ്റിമറിച്ചത്.സിനിമയിലെന്ന പോലെ സീരിയലിലും പ്രവീണ ശോഭിച്ചു.പ്രവീണ ഇടയ്ക്ക് സീരിയലില്‍ നിന്നും മാറി നിന്നത് ഏറെ ചര്‍ച്ച ചെയ്തിരുന്നു.എന്നാല്‍ പ്രവീണ സീരിയല്‍ വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

മെഗാസീരിയലുകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് ജോലിയും കുടുംബവും കൃത്യമായി ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു ദിവസം പരമാവധി സീനുകള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സമ്മര്‍ദ്ദമുണ്ടാവും. ഒരു ദിവസം മുഴുവന്‍ ലൈറ്റിന്റെ വെളിച്ചത്തിലാവും. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും എനര്‍ജി മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനേ സാധിച്ചില്ല. അങ്ങനെ വന്നപ്പോഴാണ് സീരിയലില്‍ നിന്നും വിട്ടു നിന്നത്.

കസ്തൂരിമാന്‍ എന്ന സീരിയലുമായി ബന്ധപ്പെട്ട് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു. പിന്നീട് രണ്ട് മാസം കഴിഞ്ഞ് സീരിയലിന്റെ നിര്‍മാതാവും സംവിധായകനും കാണാന്‍ വന്നു. കഥ കേട്ടപ്പോള്‍ വളരെ അധികം ഇഷ്ടപ്പെട്ടു. മാത്രമല്ല, സീരിയലിന്റെ നിര്‍മാതാവിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഈ സീരിയല്‍. അത് കേട്ടപ്പോള്‍ എനിക്ക് സിംപതിയായി.

കസ്തൂരിമാനിലെ കഥാപാത്രം എന്റെ കരിയറില്‍ ടേണിങ് പോയിന്റാവും എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ്. സേതുലക്ഷ്മി എന്ന ഡാന്‍സ് ടീച്ചറുടെ വേഷണാണ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മ. ഭര്‍ത്താവ് നഷ്ടപ്പെട്ടിട്ടും അതിജീവിക്കുന്ന അമ്മ വേഷമാണ് സേതുലക്ഷ്മി.

2008 ലാണ് ദേവീമഹാത്മ്യം എന്ന സീരിയല്‍ ചെയ്തത്. എന്നാല്‍ ഇന്നും എന്നെ ആധിപരാശക്തിയായി പ്രേക്ഷകര്‍ കാണുന്നു. അത്രയേറെ റീച്ച് ആ കഥാപാത്രത്തിന് ലഭിച്ചു. അടുത്തിടെ കണ്ടപ്പോള്‍ സീരിയലിന്റെ നിര്‍മാതാവ് കാര്‍ത്തികേയന്‍ സര്‍ പറഞ്ഞു, ‘ആ ദേവിയെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു’ എന്ന്. വീണ്ടുമൊരു അവസരം ലഭിച്ചാല്‍ ഇനിയും ദേവിയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.