38 വയസ്സുകാരിയായ യുവതി 23 കാരനെ കല്യാണം കഴിക്കാന്‍ മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ ആണ് യുവതി വരന് നല്‍കാമെന്ന് സമ്മതിച്ചത്. ഇത് ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും.
ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്നേക്കാള്‍ 15 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതിനെ തുടര്‍ന്നാണ് കല്യാണം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്.
എന്നാല്‍ വരന്റെ വീട്ടുകാര്‍ ഇത്രയും പ്രായമുള്ള യുവതിയുമായുള്ള വിവാഹത്തിന് എതിര്‍പ്പായിരുന്നു. എന്നാല്‍ ഒടുവില്‍ യുവതി തന്നെ സ്ത്രീധനമായി ഈ ഓഫര്‍ മുന്നോട്ട് വെക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലേര്‍പ്പെട്ടിരുന്ന യുവതി അതിസമ്പന്നയായിരുന്നു. ഈ വമ്പന്‍ ഓഫറിന് മുന്നില്‍ വരന്റെ കുടുംബത്തിന് സമ്മതിക്കാതിരിക്കാനായില്ല.