3 മൈല്‍ നീളമുള്ള 10,000 ബെഡ്റൂമുകള്‍ ഉള്ള ഹോട്ടല്‍; പക്ഷെ ഒരാള്‍ പോലും അവിടെ താമസമില്ല !

ലോകത്ത് ഏറ്റവും നീളമുള്ളതും ഏറ്റവുമധികം ബെഡ്റൂമുകള്‍ ഉള്ളതുമായ ഹോട്ടല്‍ ആയിരിക്കുമിത്. കാരണം 3 മൈല്‍ നീളമുള്ള മറ്റേതു ഹോട്ടല്‍ ലോകത്ത് കാണും? അത് പോലെ 10,000 ബെഡ്റൂമുകള്‍ ഉള്ള വേറെ ഏതു ഹോട്ടലുണ്ടാകും ലോകത്ത്? ബാള്‍ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന ജര്‍മ്മന്‍ ദ്വീപായ റുഗനില്‍ കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന 70 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ ഹോട്ടലില്‍ പക്ഷെ ഒരു മനുഷ്യ ജീവി പോലും താമസമില്ല എന്നതാണ് സത്യം.

പ്രോറ എന്ന പേരിലുള്ള ഈ ബീച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചത് ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉത്തരവ് പ്രകാരം നാസികളായിരുന്നു. 1936 നും 1939 നും ഇടയിലാണ് ഈ റിസോര്‍ട്ട് നിര്‍മ്മിച്ചത്. അതെ കാലത്താണ് യുദ്ധത്തിനു മുന്തിയ പരിഗണന നല്‍കി ഹിറ്റ്‌ലറുടെ ശ്രദ്ധ അതിലേക്ക് മാറിയത്. അങ്ങിനെ ഈ ഹോട്ടല്‍ നിര്‍മ്മാണം പാതി വഴിയില്‍ നില്‍ക്കുകയായിരുന്നു.

3 മൈല്‍ അഥവാ 5 കിലോമീറ്റര്‍ ആണ് ഹോട്ടല്‍ സമുച്ചയത്തിന്റെ നീളം. ബീച്ചില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ നിര്‍മ്മാണ കാലത്ത് 9,000 തൊഴിലാളികള്‍ അവിടെ പണിയെടുത്തിരുന്നതായി റിപ്പോര്‍ട്ട്‌ ഉണ്ട്. 1939 ല്‍ രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതോടെ ഈ തൊഴിലാളികള്‍ ആയുധ നിര്‍മ്മാണ ശാലയിലേക്ക് മാറ്റപ്പെടുകയും ഹോട്ടല്‍ നിര്‍മ്മാണം തടസ്സപ്പെടുകയും ആയിരുന്നു.

Devika Rahul