മമ്മൂട്ടി മൂന്ന് വേഷത്തിലെത്തിയ ‘പാലേരി മാണിക്യത്തിന്റെ ‘ ഫോർ കെ പതിപ്പ് തീയറ്ററുകളിലേക്ക്  

രഞ്ജിത്ത് സംവിധാനം ചെയ്യ്ത മമ്മൂട്ടി മൂന്നു  വേഷത്തിൽ എത്തിയ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രം ഇപ്പോൾ റീ റീലിസിനെ ഒരുങ്ങുകയാണ്, സിനിമയുടെ ഏറ്റവും പുതിയ ഫോർ കെ പതിപ്പാണ് നിർമാതാക്കൾ വീണ്ടും തീയിട്ടറുകളിലേക്ക് എത്തിക്കുന്നത്, ഇപ്പോൾ ഈ ചിത്രം മൂന്നാം തവണയാണ് തീയറ്ററുകളിൽ എത്തിക്കുന്നത്, നിർമാതാവ് മഹാ സുബൈറാണ് ഇതിനെ നേതൃത്വം വഹിക്കുന്നത്.

ഈ ചിത്രത്തിന് സംസ്ഥാന അവാര്ഡുകള് ലഭിക്കുന്ന സമയത്തും ചിത്രം വീണ്ടും പ്രദർശിപ്പിച്ചു വിജയം കൈവരിച്ചിരുന്നു, അതുകൊണ്ടു തന്നെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ഇനിയും പ്രേക്ഷകർ അണിനിരക്കുമെന്ന പ്രതീക്ഷയിലാണ് വീണ്ടും ഇത് റീറീലീസ്‌ ചെയ്യുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ മൂന്ന്  ധ്രുവങ്ങളിലുള്ള കഥപാത്രങ്ങൾ ആണ് അദ്ദേഹം അ വതരിപ്പിച്ചത്

മമ്മൂട്ടിയുടെ തികച്ചും മൂന്ന് വേഷങ്ങൾ ആയിരുന്നു ഈ ചിത്രത്തിൽ പകർന്നാടിയത്, മമ്മൂട്ടിയ്ക്ക് ആ വര്ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. മ്മൂട്ടിക്കൊപ്പം തന്നെ നടി ശ്വേതാ മേനോനും ആദ്യ സംസ്ഥാന അവാർഡ് നേടിയിരുന്നു,