എന്തിനാണ്  ഈ സിനിമക്കെതിരെ ആക്രമണം നടത്തുന്നത്! പൂർണ്ണത ഇല്ലാത്തത് തോന്നുന്നത് ബാക്കി ഭാഗം ഉള്ളതുകൊണ്ട്, ലിജോ പല്ലിശ്ശേരി 

ലിജോ ജോസ്, മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രം മലൈക്കോട്ടൈ വാലിബൻ  ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, എന്നാൽ ചിത്രത്തിനെതിരെ വല്ലാത്ത ഒരു ആക്രമണം നടത്തുന്നു എന്ന് തുറന്നു പറയുകയാണ് ലിജോ,…

ലിജോ ജോസ്, മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രം മലൈക്കോട്ടൈ വാലിബൻ  ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, എന്നാൽ ചിത്രത്തിനെതിരെ വല്ലാത്ത ഒരു ആക്രമണം നടത്തുന്നു എന്ന് തുറന്നു പറയുകയാണ് ലിജോ, ഞങ്ങൾ നെഗറ്റീവ് റിവ്യൂവിനെ പറ്റി ചിന്തിക്കുന്നില്ല, വാലിബനെ ഒരു മുത്തശ്ശിക്കഥയുടെ വേഗത മാത്രമാണ് ഉള്ളത്, ഒരിക്കലും നമ്മളുടെ കാഴ്ച മറ്റൊരാളുടെ കണ്ണിൽ കൂടി ആകരുത്, നിങ്ങൾ തീയിട്ടറിൽ വന്നു സിനിമ കാണൂ എന്നിട്ട് വിലയിരുത്തൂ, ഷോ കണ്ടു പ്രേക്ഷകർ പറയുന്നതാണ് ഞങ്ങൾ സ്വീകരിക്കുന്നത്

സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും ,പ്രീക്വലും ചിന്തിക്കാൻ കഴിയില്ല, കഴിഞ്ഞ ദിവസം സിനിമ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആക്രമണം ആണ്, എന്തിനാണ് ഇങ്ങനെ അക്രമിക്കുന്നത്, എന്ത് ഗുണമാണ് ലഭിക്കുന്നത്. ഫാന്റസി കഥയിൽ വിശ്വസിച്ചാണ് ഇത് ചെയ്തത്, ഇനിയും ആക്രമണം ചെയ്യ്തിരിക്കൂ. തലയോട്ടി അടിച്ചു തകർത്ത ഒരു ഹീറോ മാത്രമല്ല നമ്മൾക്ക് വേണ്ടത്, നമ്മൾ കോവിഡും , പ്രളയം എല്ലാം നമ്മൾ പ്രതികരിച്ചത്, നമ്മൾക്ക് വേണ്ടത് വെള്ളവും ആഹാരവുമാണ്. പിന്നെയും എന്തിനാണ് വൈരാഗ്യം

ലിജോ എന്ന സംവിധായകനെ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം, എല്ലാവരും ഈ സിനിമ തീയറ്ററിൽ പോയി കാണണം, ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പൂർണത ഇല്ലാത്തതായി നിങ്ങൾക്ക് തോന്നും ,അതിനെ ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്, മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെ ആണ് സിനിമയിൽ അവതരിപ്പിച്ചത് , നിങ്ങൾ സിനിമ തീയറ്ററിൽ പോയി കാണൂ ലിജോ പറയുന്നു