കല്യാണപ്പെണ്ണായി 52കാരി; വൈറലായി മേക്ക് ഓവർ

ഒന്നൊരുങ്ങാൻ ആർക്കാണ് ഇശ്റമല്ലാത്തത്. പ്രത്യേകിച്ചു കല്യാണദിവസമൊക്കെ. കണ്ടാൽ ഏറ്റവുമടുത്ത ആൾക്കാർക്ക് പോലും തിരിച്ചറിയാനാകാത്ത വിധമുള്ള മേക്ക് ഓവർ ആയിരിക്കും ചിലർക്ക്. ഇത്തരം പലതരം മേക്ക് ഓവർ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടുകാണും. ഒരുപക്ഷെ…

ഒന്നൊരുങ്ങാൻ ആർക്കാണ് ഇശ്റമല്ലാത്തത്. പ്രത്യേകിച്ചു കല്യാണദിവസമൊക്കെ. കണ്ടാൽ ഏറ്റവുമടുത്ത ആൾക്കാർക്ക് പോലും തിരിച്ചറിയാനാകാത്ത വിധമുള്ള മേക്ക് ഓവർ ആയിരിക്കും ചിലർക്ക്. ഇത്തരം പലതരം മേക്ക് ഓവർ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടുകാണും. ഒരുപക്ഷെ ഇങ്ങനൊന്ന് ഇതാദ്യമായിരിക്കും.ഈ വീഡിയോ കണ്ടവർ കണ്ടവർ ഒക്കെ അമ്പരപ്പോടെ നിൽക്കുകയാണ്. 25കാരിയായ കല്യാണപ്പെണ്ണായി 52 കാരിയായ ചന്ദ്രിക ചേച്ചി മാറിയാൽ പിന്നെ ആരാണ് ഞെട്ടാതിരിക്കുക.കണ്ണൂരിൽ ആലക്കോട് നിന്നുമാണ് ഇങ്ങനെയൊരു കാഴ്ച സോഷ്യൽ മീഡിയയിൽ എത്തിയത്. മേക്കപ്പും, സാരിയും, ആഭരണവും, പൂവും ഒക്കെയായി സുന്ദരിയായ ചന്ദ്രിക ചേച്ചി അടിപൊളി. മേക്കോവറിനു ശേഷം മേക്കപ്പ് സ്റ്റുഡിയോയുടെ പുറത്തിറങ്ങിയ ആൾ ചന്ദ്രിക ചേച്ചി തന്നെയാണോ എന്ന് പലർക്കും മനസിലായതുപോലുമില്ല. സംഭവം വിശദമായൊന്നു നോക്കാം.

ചന്ദ്രിക ചേച്ചിയെ സുന്ദരിയാക്കിയതിന് പിന്നിൽ മേക്ക് അപ് ആര്ടിസ്റ് ജിൻസി രഞ്ജുവാണ്. കണ്ണൂർ ആലക്കോട് സ്വദേശിയാണ് ജിൻസി. വീട്ടുജോലിക്ക് എത്തുന്ന ചന്ദ്രിക ചേച്ചിയോട്ഒ രിക്കൽ ജിൻസി ചോദിച്ചു ചേച്ചിയെ ഒന്ന് ഒരുക്കി എടുക്കട്ടേ എന്ന്, ചേച്ചിക്കും മനസ്സിൽ ആ​ഗ്രഹം ഉണ്ടായിരുന്നു എന്നാണ് ജിൻസി പറയുന്നത്. ശെരിയല്ല അത്തരമൊരു ആഗ്രഹം ആർക്കാണ് ഇല്ലാതിരിക്കുക. ഇതോടെയാണ് വീട്ടുജോലിക്ക് വന്ന ചന്ദ്രിക ചേച്ചി കല്യാണപ്പെണ്ണായി മാറിയത്. ചന്ദ്രിക ചേച്ചിയുടെ കല്യാണ സമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോ ഷൂട്ടോ ഒന്നുമില്ലായിരുന്നു, ചേച്ചി അതൊക്കെ വിഡിയോയിൽ പറയുന്നുമുണ്ട്. മേക്ക് ആപ്പും ഫോട്ടോ ഷൂട്ടും ഒക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോൾ ചേച്ചിയും ഹാപ്പിയായി. ഏകദേശം നാല് മണിക്കൂർ കൊണ്ടാണ് ചന്ദ്രികയെ ഒരുക്കിയെടുത്തത് എന്ന് ജിൻസി പറയുന്നു. ചന്ദ്രിക ചേച്ചിയുടേത് വളരെ ഡ്രൈ സ്കിൻ ആയിരുന്നു, പുതിയ ഹെയർ സ്റ്റൈലും പെഡിക്യൂറുമെല്ലാം ചെയ്തു. ജിന്സിയുടെ ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. കല്യാണ ആവശ്യത്തിനായി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന പതിവും ജിന്സിക്കുണ്ട്. അത് കൊണ്ട് അതിനും ബുദ്ധിമുട്ടേണ്ടി വന്നില്ല. ആ ആഭരണങ്ങൾ ഒക്കെ ചേച്ചിയെ അണയിച്ചു. തലയിൽ പൂവും ചൂടിയതോടെ ചേച്ചി ആളാകെ മാറി. ഫോട്ടോ ഷൂട്ടിനായി കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കിയെന്നും ചന്ദ്രിക ചേച്ചിയാണ് അതെന്ന് ആർക്കും വിശ്വസിക്കാനായില്ലെന്നും ജിൻസി ഒരുമാധ്യമത്തോട് പറയുന്നുന്ദ് .

 

ചന്ദ്രിക ചേച്ചിയുടെ മേക്ക് ഓവർ വീഡിയോ ജിൻസിയുടെ തന്നെ സ്ഥാപനമായ മിയബെല്ല ബ്യൂട്ടി കെയറിന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചതോടെയാണ് ചന്ദ്രിക ചേച്ചി വൈറലായത്. പണി എടുത്തുകൊണ്ടിരിക്കുന്ന ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചതാ “പോരുന്നോ എന്റെ കൂടെ ഷോപ്പിൽ ” . ചോദ്യം കേട്ടതിൽ പിന്നെ ചേച്ചിയുടെ മുഖത്തു കണ്ട സന്തോഷം അതിശയിപ്പിച്ചുവെന്നും ജിൻസി പറയുന്നുണ്ട്. എല്ലാവരുടെയും ഉള്ളിലുണ്ടാവും നടക്കാതെ പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ”, എന്ന കുറിപ്പോടെയാണ് ജിൻസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വല്ലാത്ത അത്ഭുതം തന്നെയെന്നാണ് എല്ലാവരും പറയുന്നത്. ചന്ദ്രിക ചേച്ചിയുടെ ആ​ഗ്രഹം സാധിപ്പിച്ചുകൊടുത്ത ജിൻസിയെയും എല്ലാവരും അഭിനന്ദിച്ചു. രണ്ട് വർഷം മുമ്പാണ് ജിൻസി ആലക്കോട് ബ്യൂട്ടി കെയർ എന്ന സ്ഥാപനം തുടങ്ങിയത്.