66-ാമത് ദേശിയ പുരസ്‌കാര വേദിയിൽ കേരളത്തനിമയിൽ തിളങ്ങി കീർത്തി സുരേഷ്

ദക്ഷിണേന്ത്യൻ നടി കീർത്തി സുരേഷിന് മഹാനടിയിലെ അഭിനയത്തിന് 2019 ലെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. ന്യൂഡൽഹിയിലെ വിജ്ഞാന ഭവനിൽ വച്ച് ഇന്ത്യ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു അവാർഡ് സമ്മാനിച്ചു. വിദേശിയരുടെ ഇടയിൽ ഇന്ത്യയെ പ്രിയപ്പെട്ടതാക്കുന്നതിൽ സിനിമയുടെ പങ്കിനെ കുറിച്ചും ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസാരിച്ചു. സിനിമയ്ക്കൊപ്പം സംസ്കാരം പാചകരീതിയും വിദേശീയരെ നമ്മുടെ നാട്ടിലേയ്ക്ക് അടുപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്ത വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പുരസ്കാര ജേതാക്കളായ അക്ഷയ് കുമാർ, ആയുഷ്മാൻ, വിക്കി കൗശൽ എന്നിവരെ അഭിനന്ദിച്ചു. കൂടാതെ അന്താരാഷ്ട്ര സിനിമകൾക്ക് ചിത്രീകരണ അനുമതി നൽകുന്നതിനുളള സിസ്റ്റം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. .

കേരളീയ തനിമയിലാണ് കീർത്തി പുരസ്കാരം സ്വീകരിക്കാനയി എത്തിയത്. സാരിയിൽ തലയിൽ മുല്ലപ്പൂ ചൂടി തനി മലയാളി പെൺകൊടിയായിട്ടായിരുന്ന താരം എത്തിയത്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീർത്തിയെ മികച്ച നടിയ്ക്കുളള പുരസ്കാരത്തിന് അർഹയാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിൽ നിന്നാണ് കീർത്തി പുരസ്കാരം ഏറ്റുവാങ്ങിയത്. അമ്മ മേനക സുരേഷ്, സുരേഷ്, സഹോദരി രേവതിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

നേരത്തെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കീർത്തി സന്തോഷം പ്രകടിപ്പിക്കുകയും അവാർഡ് അമ്മയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. അവൾ എഴുതി, “ഒന്നാമതായി, മാധ്യമങ്ങളിൽ നിന്നും മാധ്യമ സാഹോദര്യത്തിൽ നിന്നുമുള്ള ഓരോ അംഗത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ‘മഹാനതി’ എന്ന ചിത്രത്തിന് അവരുടെ നല്ല അവലോകനങ്ങളും നിരുപാധികമായ അഭിനന്ദനങ്ങളും ലഭിക്കുമെന്നാണ് അവരുടെ ഉറപ്പ്.

Krithika Kannan