ജലദോഷം, തുമ്മൽ, അലർജി ഇവ പൂർണമായും മാറാൻ

കാലാവസ്ഥ ഒന്നു മാറിയാല്‍ മതി അപ്പോള്‍ എത്തും ജലദോഷം. വില്ലന്‍ ജലദോഷത്തെ എങ്ങനെ തുരത്തും. മൂന്നു നേരം ഗുളിക കഴിച്ച് ജലദോഷം മാറ്റാന്‍ മടിയാണെങ്കില്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. ഡോക്ടറെ കാണാന്‍ നില്‍ക്കാതെ അമ്മൂമ്മമാരില്‍ നിന്ന് കടം കൊണ്ട ചില ടെക്നിക്കുകള്‍ അറിയാം.

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ മൂന്നാഴ്ച്ചവരെ നീണ്ടുനിൽക്കാറുണ്ട്.

പല രോഗങ്ങളും തുമ്മലിലൂടെ പകരുന്നു.നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. നമ്മൾ നിർത്താതെ കുറെ നേരം തുമ്മിയാൽ ശരീരം കുഴയുകയും നമ്മൾ ക്ഷീണിതരാവുകയും ചെയ്യുന്നു, കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌.തുമ്മല്‍ തുമ്മല്‍ (അലര്‍ജി )ജലദോഷം ,മൂക്കൊലിപ്പ് ഇവ പൂര്‍ണ്ണമായും മാറാന്‍ ആയുര്‍വേദ പരിഹാരം എന്ത് അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

Daily Malayalam Health Tips

Krithika Kannan