പതിവ് തെറ്റിയില്ല, പതിമൂന്നാം വര്‍ഷവും 80s താരങ്ങള്‍ ഒത്തുകൂടി!!!

പതിവ് തെറ്റിക്കാതെ പതിമൂന്നാം വര്‍ഷവും എണ്‍പതുകളിലെ ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുകൂടി. താരങ്ങള്‍ എല്ലാവര്‍ഷവും ഒത്തുകൂടി സൗഹൃദം പുതുക്കാറുണ്ട്. ഇത്തവണത്തെ മുംബൈയിലായിരുന്നു താരങ്ങളുടെ ഒത്തുചേരല്‍.

ജാക്കി ഷ്‌റോഫും പൂനം ധില്ലണിന്റെയും നേതൃത്വത്തിലാണ് താരങ്ങള്‍ കൂടിയത്.
ഇത്തവണത്തെ കൂടിച്ചേരലിന് നേതൃത്വം നല്‍കിയത്. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി, രമ്യ കൃഷ്ണന്‍, സരിത, മധുബാല, മീനാക്ഷി ശേഷാദ്രി, ചിരഞ്ജീവി, അര്‍ജുന്‍, വെങ്കടേഷ്, ശരത്കുമാര്‍, അനില്‍ കപൂര്‍, അനുപം ഖേര്‍ തുടങ്ങി 40 താരങ്ങളാണ് ഇത്തവണ ഒത്തുകൂടിയത്. എന്നാല്‍ മോഹന്‍ലാല്‍, ജയറാം, റഹ്‌മാന്‍ തുടങ്ങിയ താരങ്ങള്‍ക്ക് കൂടിച്ചേരലിന് എത്താന്‍ കഴിഞ്ഞില്ല.

2009ല്‍ സുഹാസിനിയും ലിസിയും ചേര്‍ന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും നേരത്തെ തീരുമാനിച്ച പ്രകാരം ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും എത്താറുള്ളത്. ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും എണ്‍പതുകളിലെ താരങ്ങളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് സൗഹൃദം പുതുക്കിയത്.

കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി കൂടിച്ചേരല്‍ മുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ താരങ്ങള്‍ ആഘോഷമാക്കി. ഇതിന് മുന്‍പ് 2019ല്‍ ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിലായിരുന്നു ഒത്തുകൂടിയത്.

Anu B