
ബോളിവുഡിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് പ്രിയങ്ക ചോപ്ര. താരം അമേരിക്കൻ ഗായകനായ നിക് ജോനാസിനെ ആണ് വിവാഹം കഴിച്ചത്, ഇരുവര്ക്കും ഒരു മകൾ കൂടിയുണ്ട്, എന്നാൽ നടി പ്രസവിക്കാതെ ഒരു വാടക ഗര്ഭ ധാരണത്തിലൂടെ ആണ് കുഞ്ഞു ജനിച്ചത്. എന്നാൽ ഇതിന്റെ പേരിൽ നിരവധി ആക്ഷേപങ്ങൾ ആണ് താരത്തിന് ലഭിക്കുന്നത്. ഈ ആക്ഷേപം തനിക്കു സഹിക്കാവന്നതിനും അപ്പുറമാണ് എന്നാണ് നടി പറയുന്നത്.

പുതിതായി വന്ന വോഗ് മാഗസീനിൽ ഈ താരകുടുംബത്തിന്റെ ചിത്രം ആണ് എത്തിയത്. ഈ തവണ മകൾ മാൾട്ടിയുടെ മുഖം കാണിക്കാത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തിന് പിന്നാലെ നിരവധി വിഷമകരമായ കമെന്റുകൾ ആണ് എത്തിയിരിക്കുന്നത്, പ്രസവിക്കാത്ത റെഡിമെയ്ഡ് ആയി കിട്ടിയ കുഞ്ഞല്ലേ, പത്തു മാസം ചുമന്ന് സ്വന്തമായാ കുഞ്ഞു ഒന്നുമല്ലലോ എന്നിങ്ങനെ നിരവധി വിമർശനങ്ങൾ ആണ് തങ്ങൾ കേൾക്കേണ്ടി വരുന്നത്, ഇതൊക്കെ തങ്ങൾക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്നു എന്നാണ് താരം പറയുന്നു

കഴിഞ്ഞ വര്ഷം ജനുവരിയിലാണ് തങ്ങൾക് ഒരു കുഞ്ഞുണ്ടായത്. മാസം തികയാതെ ജനിച്ചതുകൊണ്ടു 100 ദിവസത്തിലധികം ഐ സി യു വിൽ കിട്ടുന്നതിന് ശേഷമാണ് തങ്ങൾക്ക് മകളെ ലഭിച്ചത് താരങ്ങൾ പറയുന്നു. ഇപ്പോൾ താരം പറയുന്നത് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷെ എന്റെ കുഞ്ഞിനെ പറ്റി പറയാതിരിക്കുക എന്നതാണ്. അവളെ എനിക്കൊരു ഗോസിപ്പ് ആക്കാൻ താല്പര്യമില്ല പ്രിയങ്ക പറയുന്നു.












