‘വലുതായപ്പോൾ തുണി ഇഷ്ടമില്ലാതായി’: വിമർശകന് കിടിലൻ മറുപടികൊടുത്ത് അഹാന കൃഷ്ണ

യുവനടിമാരിൽ ശ്രദ്ധയയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമത്തിൽ സജീവമാണ് താരം. സമൂഹമാധ്യമത്തിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ചയാൾക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. എന്നായിരുന്നു വിമർശകന്റെ കമന്റ് ”വലുതായപ്പോൾ തുണി ഇഷ്ടം അല്ലാതായി” എന്നായിരുന്നു


ഉടൻ തന്നെ മറുപടിയുമായി എത്തി അഹാന. ”അല്ല, നാട്ടുകാർ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോൾ” എന്നായിരുന്നുതാരം മറുപടി കൊടുത്തത്. ഇതിന് പി ന്നാലെ അഹാന കൃഷ്ണയ്ക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ചിത്രത്തിന് ലഭിച്ച കമന്റും അതിന് താൻ നൽകിയ മറുപടിയും അഹാന കൃഷ്ണ തന്‌റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തു


കഴിഞ്ഞ ദിവസമാണ് സുഹൃത്തിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ അഹാന കൃഷ്ണ പങ്കുവച്ചിരുന്നത്. തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ കുറിപ്പും എഴുതിയിരുന്നു. ഇതോടൊപ്പം തങ്ങളുടെ നിരവധി ചിത്രങ്ങളും അഹാന കൃഷ്ണ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്കു താഴെയാണ് വിമർശന കമന്റുമായി ഫ്രീതിങ്കർ എന്ന അക്കൗണ്ട് എത്തിയത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)