ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായ മായാനദി ബോക്സോഫീസ് തകര്‍ത്ത ചിത്രമായിരുന്നു. എന്നാല്‍ ഒരു വരി പോലും എഴുതാതെ ഷൂട്ട് ചെയ്ത സിനിമയാണ് ‘മായാനദി’ എന്ന് നടന് ബിനു പപ്പു. സ്ക്രിപ്റ്റ് ഇല്ലാതെയും ഷൂട്ട് ചെയ്യാമെന്ന് ‘മായാനദി’ തെളിയിച്ചു. ഒരു വരി പോലും എഴുതിയിട്ടില്ലായിരുന്നു. ക്ലബ് എഫ്എമ്മിന്റെ സ്റ്റാര്‍ ജാം എന്ന പരിപാടിയിലാണ് ബിനുവിന്റെ വെളിപ്പെടുത്തല്‍.
ഒരു യാത്രയിലാണ് ചിത്രത്തിന്റെ മായാനദിയുടെ കഥ ഉണ്ടായത്. ഒരു സിനിമ ചെയ്യാമെന്ന് ഉദ്ദേശിച്ച് ഞങ്ങള്‍ ഒരു യാത്ര പോയി. ശ്യാം പുഷ്കരന്, ആഷിഖ് അബു, പിന്നെ ഞാനും. ഞാനെന്തിനാണ് അവര്‍ക്കൊപ്പം പോയതെന്ന് പിന്നീടാണ് മനസിലായത് എന്നും ബിനു പറയുന്നു.
ഞങ്ങള്‍ എറണാകുളത്ത് നിന്ന് വണ്ടിയില്‍ കൊടൈക്കനാല്‍, മധുര, മൂന്നാര്‍ ഒക്കെ കറങ്ങി. യാത്രയില്‍ ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. പറയുന്നത് മുഴുവന്‍ ഓര്‍ത്ത് വച്ചോളൂ, അതാണ് സ്ക്രിപ്റ്റ് എന്ന് ശ്യാം പറഞ്ഞു. ഞാന്‍ അവര്‍ പറയുന്നത് കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു, ശ്യാം ഒന്നും സംസാരിക്കാതെ ഇരിക്കുകയായിരുന്നു. നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറണ്ട എന്ന് കരുതിയാണ് മിണ്ടാത്തതെന്നാണ് ശ്യാം പറഞ്ഞത്.
മായാനദിയുടെ വണ്‍ ലൈന്‍ ഉണ്ടാക്കിയത് ഞങ്ങള്‍ അസ്സോസിയേറ്റ്സ് ആണ് ആഷിഖ് അബുവിന്റെ തലയില്‍ കഥ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ശ്യാം അഭിനേതാക്കളോട് സംഭാഷണങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് അപ്പുവിന്റെയും മാത്തന്റെയും അനശ്വര പ്രണയം പറഞ്ഞ മായാനദി ഉണ്ടായതെന്നു ബിനു പപ്പു പറയുന്നു.