എത്ര അവാർഡ് കിട്ടിയാലും കിട്ടാത്ത ഒരു സന്തോഷമാണ് മാളികപ്പുറം ടീമിന് കിട്ടിയത്’ അഭിലാഷ് പിള്ള പറയുന്നു!!

ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ പ്രദർശനത്തിനെത്തി രണ്ടു മാസം പിന്നിടുമ്പോഴേക്കും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യത്തെ 100 കോടി ചിത്രമാണ് മാളികപ്പുറം. ഒന്നിലേറെ ഭാഷകളിലായി ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്്ട്രീമിങ് തുടരുകയാണ്. സിനിമയ്ക്ക് ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന അഭിനന്ദനത്തെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.


സിനിമയ്ക്ക് വിലമതിക്കാനാവാത്ത ഒരു അനുമോദനം ലഭിക്കുകയുണ്ടായിരിക്കുന്നു, മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഹരിഹരൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അനുമോദിച്ചു എന്നു പറയുകയാണ് അഭിലാഷ് പിള്ള. ”എത്ര അവാർഡ് കിട്ടിയാലും കിട്ടാത്ത ഒരു സന്തോഷമാണ് ഇന്ന് ഞങ്ങൾ മാളികപ്പുറം ടീമിന് കിട്ടിയത്, ഒരു വടക്കൻ വീരഗാഥയും, പഞ്ചാഗ്‌നിയും , പഴശ്ശിരാജയുമടക്കം മലയാളികൾക്ക് സമ്മാനിച്ച ലെജൻഡ് ഡയറക്ടർ ഹരിഹരൻ സാറിന്റെ ഒരു ഫോൺ കോൾ, മാളികപ്പുറം കണ്ട് അത്രയും ഇഷ്ടപ്പെട്ട സാർ സ്‌ക്രിപ്റ്റിനെ പറ്റി എന്നോട് സംസാരിച്ച 20 മിനിറ്റ് ഇനിയൊരു 20 വർഷം കഥകൾ എഴുതാനുള്ള ഊർജ്ജമാണ് എനിക്ക് തന്നത് . സംഗീതം, സംവിധാനം, അഭിനയമടക്കമുള്ള എല്ലാ മേഖലയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.” എന്നാണ് അഭിലാഷ് തന്റൈ ഫേസ് ബുക്കിൽ കുറിച്ചത്.

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം.ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സൈജു കുറുപ്പ് ,മനോജ് കെ ജയൻ, ഇന്ദ്രൻസ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് മറ്റ് താരങ്ങൾ