ചിലങ്കയുടെ സൗന്ദര്യത്തിന് ആരാധകർ ഏറെയാണ് ഉള്ളത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ചിലങ്ക. മായാമോഹിനി എന്ന സീരിയലിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത് എങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന പരമാരായിൽ കൂടിയാണ് താരം ആരാധകരെ സ്വന്തമാക്കിയത്. ചാരുലത എന്ന കഥാപാത്രത്തെ ആണ് ചിലങ്ക ആത്മസഖിലയിൽ അവതരിപ്പിച്ചത്. ആ കഥാപാത്രവും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ചിലങ്കയുടെ ഇടതൂർന്ന മുടിയും ആരെയും ആകർഷിക്കുന്ന മുഖ സൗന്ദര്യവും തന്നെയാണ് താരം വളരെ പെട്ടന്ന് ശ്രദ്ധ നേടാൻ കാരണം.

ഇപ്പോൾ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെയിലും സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽ പൂവിലും ആണ് അഭിനയിക്കുന്നത്. രണ്ടിലും പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ള അഭിനയം തന്നെയാണ് ചിലങ്ക കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ ഒരു പരുപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ തന്റെ ഭർത്താവിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ഭർത്താവ് എഡിറ്റിംഗും സംവിധാനവും ഒക്കെ ചെയ്യുന്ന ആൾ ആണെന്നും അത് കൊണ്ട് തന്നെ തനിക്ക് അഭിനയിക്കാൻ പോകുന്നതിനെ കുറിച്ച് ഒരുപാട് പറഞ്ഞു മനസ്സിലാക്കേണ്ടി വന്നില്ല എന്നും ചിലങ്ക പറയുന്നു.

കോവിഡ് സമയത്ത് ആയിരുന്നു തന്റെ വിവാഹം എന്നും അത് കൊണ്ട് തന്നെ ആ സമയത്ത് ഒരുപാട് സമയം ഒന്നിച്ച് ചിലവഴിക്കാനും പരസ്പ്പരം മനസ്സിലാക്കാനും കഴിഞ്ഞു എന്നും ഒരു ടെൻഷനും ഇല്ലാത്ത സമയം ആയിരുന്നതിനാൽ ഒരുപാട് സംസാരിക്കാനും പരസ്പ്പരം മനസ്സിലാക്കാനും കഴിഞ്ഞു എന്നും ഇന്ഡസ്ട്രിക്ക് പുറത്തുളള ഒരാളെയാണ് വിവാഹം കഴിച്ചതെങ്കിലും അത് അങ്ങനെയാണ് ഇത് ഇങ്ങനെയാണ് വരാൻ താമസിക്കുമായിരിക്കും എന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുമെന്നും എന്നാൽ ഇത് അതിന്റെ ഒരു ആവിശ്യവും ഇല്ല എന്നും സീരിയൽ ഇന്ഡസ്ട്രിയെ കുറിച്ച് നല്ല ധാരണ ആൾക്ക് ഉണ്ട് എന്നും ചിലങ്ക പറഞ്ഞു.