പെർഫെക്ഷന് ഭയങ്കര പ്രാധാന്യമാണ് കാവ്യ നൽകുന്നത്

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത്. പിന്നീട്…

ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞു. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് കാവ്യ എത്തിയത്. പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുക ആയിരുന്നു, സിനിമയിൽ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം എന്നാൽ ആദ്യ വിവാഹം ആദ്യ വിവാഹം പരാജയം ആയിരുന്നു.

പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യ. ബലതാരമായി എത്തിയ കാവ്യയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായിരുന്നു അഴകിയ രാവണൻ, ചിത്രത്തിൽ നായികയുടെ ബാല്യകാലമാണ് കാവ്യാ അഭിനയിച്ചത്. ആദ്യ സിനിമയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരം പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ചിത്രത്തിൽ കൂടിയാണ് നായികയായി തുടക്കം കുറിക്കുന്നത്.

അതിനു ശേഷം മലയാള സിനിമയിൽ  പുതിയ ഒരു കാവ്യ വസന്തം തന്നെ ഒരുങ്ങുകയായിരുന്നു. പ്രായ ഭേത മന്യേ നിരവധി ആരാധകർ ആയിരുന്നു കാവ്യ മാധവന് ഉണ്ടായിരുന്നത്. എന്നാൽ വിവാഹത്തോടെ ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. ഈ അവസരത്തിൽ കാവ്യ മാധവനെ കുറിച്ച് കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാവ്യയുടെ രണ്ടാം വിവാഹത്തിന് മെക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു. അതാണ് തനിക്ക് ബ്രേക്ക് നൽകിയത് എന്ന് ഉണ്ണി നേരുത്തെ തന്നെ പറഞ്ഞിരുന്നു.

സിനിമയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും പ്രീഫെക്ഷന് പ്രാധാന്യം നൽകുന്ന ആൾ ആണ് കാവ്യ എന്നും ഒരു സൂചി എടുത്താൽ പോലും അത് എടുത്തിടത്ത് വെക്കുന്നതാണ് കാവ്യയുടെ രീതി എന്നും കണ്ണെഴുതുന്നതിൽ പോലും പെർഫെക്ഷൻ വേണമെന്നത് കാവ്യയ്ക്ക് നിര്ബന്ധമുള്ള കാര്യം ആണെന്നും ഉണ്ണി പറഞ്ഞു. വളരെ പെട്ടന്ന് ആയിരുന്നു താനും കാവ്യയും സൗഹൃദത്തിൽ ആയതെന്നും കാവ്യയുടെ കുടുംബവുമായും തനിക്ക് ആത്മബന്ധം ഉണ്ടെന്നും ഉണ്ണി പറഞ്ഞു. അടുത്തിടെ ആശാ ശരത്തിന്റെ മകളുടെ വിവാഹത്തിന് കാവ്യ എത്തിയ ലുക്ക് ആരാധകരുടെ എല്ലാം ശ്രദ്ധ നേടിയിരുന്നു. അതും മേക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു.