കുഞ്ഞതിഥി എത്തി,ഷംന കാസിം അമ്മയായി 

മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഇപ്പോൾ അമ്മ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഷംനയെ ദുബായിലെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഇന്ന് രാവിലെ ഒൻപതു മണിയോട് കൂടിയാണ് താരം ഒരാൺകുഞ്ഞിനു ജന്മം നൽകിയത്, അമ്മയും,…

മലയാളികളുടെ പ്രിയങ്കരിയായ നടി ഷംന കാസിം ഇപ്പോൾ അമ്മ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഷംനയെ ദുബായിലെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഇന്ന് രാവിലെ ഒൻപതു മണിയോട് കൂടിയാണ് താരം ഒരാൺകുഞ്ഞിനു ജന്മം നൽകിയത്, അമ്മയും, കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു എന്നുള്ള വാർത്തയാണ് എത്തുന്നത്. നടി താൻ ഗർഭിണി അന്നെന്നുള്ള സന്തോഷ വാർത്ത ഡിസംബർ അവസാനത്തോടെ ആയിരുന്നു തന്റെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു നടിയുടെ വിവാഹം. ഭർത്താവ് ഷാനിദ് ആസിഫലി ആണ്. ഇപ്പോൾ ഇരുവരുടയും ജീവിതത്തിൽ എത്തിയ ഈ കുഞ്ഞതിഥിക്ക് ഇപ്പോൾ ആശംസകൾ അറിയിക്കുകയാണ് ആരാധകർ.

മഞ്ഞപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷംന സിനിമയിലേക്ക് എത്തിയിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഷംന അഭിനയിച്ചിരുന്നു, മലയാളത്തിനെ പുറമെ നടി മറ്റു ഭാഷകളിലും അഭിനയിച്ചു. നാനിയും , കീർത്തി സുരേഷും ഒന്നിച്ച ദസറ ആണ് താരം അവസാനമായി ഇപ്പോൾ അഭിനയിച്ചത്. മാർച്ച് 30  നെ ആയിരുന്നു ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്.