‘ഗീതികയാകുന്നതിന്റെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു’ അഹാന കൃഷ്ണ പറയുന്നു!!

നാല് വർഷത്തിന് ശേഷം അഹാന കൃഷ്ണയുടെ ചിത്രം അടി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ സിനിമയുടെ റിലീസിന്റെ ആവേശത്തിലാണ് താരം.ഇപ്പോഴിതാ അഹാന കൃഷ്ണ തന്റഎ പുതിയ സിനിമയെ കുറിച്ച് സോഷ്യ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്.

 

” എന്റെ അടുത്ത ചിത്രം അടി നാളെ ഏപ്രിൽ 14 ന് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ലുക്കാ കഴിഞ്ഞ് 4 വർഷത്തിന് ശേഷം, ഞാൻ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണിത്. കാര്യങ്ങൾ മങ്ങിയതും ഇരുണ്ടതുമായി തോന്നിയ ദിവസങ്ങളിൽ, ഈ ദിവസത്തെക്കുറിച്ചുള്ള ചിന്ത എനിക്ക് വെളിച്ചവും പ്രതീക്ഷയും നൽകി. ഞാൻ പൂർണ്ണഹൃദയത്തോടെ ചെയ്ത ചിത്രമാണ് അടി. ഗീതികയാകുന്നതിന്റെയും ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു, കാര്യങ്ങൾ എങ്ങനെ മാറിമറിഞ്ഞാലും, ഈ സിനിമയും ഈ കഥാപാത്രവും എനിക്ക് എപ്പോഴും വളരെ സവിശേഷമായിരിക്കും” അഹാന കുറിച്ചു

.പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി. രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ, അനു ജോസഫ്, എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സിനിമയുടെ ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫലും നിർവഹിക്കുന്നു.

 

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)