അടുത്തിടെയായി പല തരത്തിലുള്ള വിവാദങ്ങളാണ് മലയാള സിനിമയില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനും സിനിമാ സംഘടകള്‍ വിലക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ മറ്റൊരു ആരോപണവും ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എം രഞ്ജിത്ത്. പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും കേക്ക് മുറിക്കുന്ന അവസ്ഥയാണെന്നും എല്ലാ തിയറ്ററുകളിലും ബേക്കറി തുറക്കണമെന്നും രഞ്ജിത്ത് ആരോപിച്ചു.

ഒരു ഷോ പോലും നടക്കാത്ത സിനിമകള്‍ക്കും കേക്ക് മുറിക്കുന്നുണ്ട്. മാര്‍ക്കറ്റില്ലാത്ത ചെറിയ ആളുകള്‍ അഹങ്കാരത്തോടെ പെരുമാറിയാല്‍ സിനിമ നിലനില്‍ക്കില്ല. മാര്‍ക്കറ്റുള്ളവര്‍ വലിയ കാശ് വാങ്ങുന്നത് പ്രശ്‌നമില്ല. മാര്‍ക്കറ്റില്ലാത്തവരും വലിയ തുക ചോദിക്കുന്നുണ്ട്. അഭിനയിച്ച സിനിമക്ക് പത്ത് ലക്ഷം പോലും തികച്ചും കലക്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ പോലും ഒരു കോടി വാങ്ങുന്നുണ്ടെന്നും രഞ്ജിത്ത് ആരോപിച്ചു.

അതേസമയം, സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ മൂന്ന് മാസം കൂടുമ്പോള്‍ വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കും. ലഹരി മരുന്നിന്റെ എളുപ്പത്തിലുള്ള ലഭ്യതക്ക് വേണ്ടി പല സിനിമകളുടെയും ചിത്രീകരണം കാസര്‍കോട്ട് നടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.











