ശ്രുതിയെ തെറി വിളിക്കുന്നവര്‍ ചുണ്ടപ്പറമ്പില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറി നാടിനെ സ്‌നേഹിക്കുന്ന ആളുകളാണ്!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രുതി ലക്ഷ്മി. അടുത്തിടെ താരം ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ഥിയായി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച താരം ഷോയില്‍ നിന്നും എവിക്ടായിരുന്നു. അതിന് ശേഷം താരം നല്‍കിയ ഇന്റര്‍വ്യൂവിലെ പരാമര്‍ശം സോഷ്യലിടത്ത് വൈറലായിരുന്നു.

തന്റെ നാടിനെ കുറിച്ചുള്ള ശ്രുതിയുടെ പരാമര്‍ശമാണ് വൈറലായിരുന്നത്. താന്‍ ജനിച്ചുവളര്‍ന്നത് ചുണ്ടപ്പറമ്പ് എന്ന പട്ടിക്കാട്ടിലാണ് ജനിച്ചത് എന്നായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ താരത്തിന് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്.

നടിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ശ്യാംപ്രസാദ്. ശ്യാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്, നടിയെ തെറി വിളിക്കുന്ന പ്രൊഫൈലുകള്‍ അധികവും ചുണ്ടപ്പറമ്പില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറി പൗരത്വം നേടി നാടിനെ സ്‌നേഹിക്കുന്ന ആളുകളാണ് എന്നാണ് ശ്യാം പറയുന്നത്.

കുഗ്രാമമേ
കണ്ടോളു നിന്‍ കാലത്തിനും മുന്നേയിവന്‍
ആഭാസമോ ആര്‍ഭാടമോ
ആരോപണം ആവോളമായ്……….

സെലിബ്രിറ്റി അഭിമുഖങ്ങള്‍ മിക്കവാറും ഏതെങ്കിലും വിവാദങ്ങളില്‍ അവസാനിക്കുകയാണ് പതിവ്. ഈ അടുത്ത് ശ്രുതി ലക്ഷ്മി എന്ന മിനിസ്‌ക്രീന്‍ താരവുമായി ഒരു ഓണ്‍ലൈന്‍ മീഡിയ നടത്തിയ അഭിമുഖത്തില്‍ താന്‍ ചുണ്ടപ്പറമ്പ് എന്ന പട്ടിക്കാട്ടിലാണ് ജനിച്ചത് എന്ന പരാമര്‍ശ്ശത്തെത്തുടര്‍ന്ന് കഠിനമായ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ പ്രാദേശിക വികാരം അണപൊട്ടിയൊഴുകി ആ നടിയുടെ മാതാപിതാക്കള്‍ക്ക് നേരെ വരെ അസഭ്യവര്‍ഷങ്ങള്‍ നടത്തിവരുന്നത് കാണാം. സമാനമായ ഒരു സംഭവം പ്രമുഖനായ ഒരു സിനിമാ നിരൂപകനു നേരെയും അടുത്ത കാലത്ത് നടന്നതായി ഓര്‍ക്കുന്നു.

ഇവര്‍ അഭിമുഖത്തില്‍ പരാമര്‍ശ്ശിച്ച ചൂണ്ടപ്പറമ്പ് എന്ന സ്ഥലം കണ്ണൂര്‍ ടൗണില്‍ നിന്നും സുമാര്‍ 45 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ്. ഇന്ന് അത് എത്രത്തോളം വികസിച്ചു എന്ന് പറയാന്‍ കഴിയില്ലെങ്കിലും ശ്രുതി ജനിച്ച കാലത്തും ബാല്യകാലങ്ങളിലും ആ പ്രദേശം ഒരു കുഗ്രാമം മാത്രമായിരിക്കാനേ തരമുള്ളൂ.

ഇതിനെല്ലാം അപ്പുറം അവരെ തെറി വിളിക്കുന്ന പ്രൊഫൈലുകള്‍ അധികവും ചുണ്ടപ്പറമ്പില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറി പൗരത്വം നേടി നാടിനെ സ്‌നേഹിക്കുന്ന ആളുകളാണ് എന്നുള്ളതാണ്.

മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു വിദൂര ഗ്രാമത്തെ പട്ടിക്കാട് / കുഗ്രാമം എന്നൊന്നുമല്ലാതെ എങ്ങനെയാണ് മെട്രോ സിറ്റി എന്ന് വിളിക്കാന്‍ സാധിക്കുക? എന്ന് ശ്രുതി ലക്ഷ്മി ജനിച്ച നാടിനേക്കാള്‍ വലിയ കുഗ്രാമത്തില്‍ ജനിച്ച്, വളര്‍ന്ന്, ജീവിച്ച്, മരിക്കാനിരിക്കുന്ന ഒരാള്‍.