‘പി എസ്‌ 1’  ൽ നിന്നും തന്റെ രംഗങ്ങൾ ഒഴിവാക്കി, തന്റെ കരിയറിലെ ഒരു തിരിച്ചടി,വിജയ് യേശുദാസ് 

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ച ഒരു ഗായകൻ തന്നെയാണ് വിജയ് യേശുദാസ്, ഇപ്പോൾ തന്റെ കരിയറിൽ സംഭവിച്ച ചില തിരിച്ചടികളെ കുറിച്ച് തുറന്നു പറയുകയാണ്. മണിരത്നം സംവിധാനം ചെയ്യ്ത പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ തന്റെ രംഗങ്ങൾ ഒഴിവാക്കി, ഇത് തനിക്കു വലിയ ഒരു തിരിച്ചടി ആയിരുന്നു ഗായകൻ പറയുന്നു.

അതുപോലെ താൻ പാടിയ ഗാന൦ വേറെ ഒരാളെ കൊണ്ട് പാടിപിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. അക്ഷയ് കുമാർ നായകൻ ആയ റൗഡ് റാഥോർ എന്ന എന്ന ചിത്രത്തിൽ താനൊരു ഗാനം ആലപിച്ചിരുന്നു. എന്നാൽ ചെന്നയിലെ ഒരു ഗാനത്തിന്റെ റെക്കോർഡ് നടന്നു കൊണ്ടിരിക്കുമ്പോൾ സഞ്ജയ് ലീല ബൻസാലി പ്രൊഡക്ഷന്സില് നിന്നും ഒരു ഫോൺ കോൾ വന്നു.

ഞാൻ പാടിയ ആ ഗാനം വേറൊരു ഗായകനെ കൊണ്ട് പാടിപ്പിച്ചു  എന്നവർ പറഞ്ഞു, ശരിക്കും ഞാൻ ഇത് പ്രതീഷിച്ച ഒന്നായിരുന്നു, അതുകൊണ്ടു കുഴപ്പമില്ല, പിന്നീട് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ അഭിനയിച്ചു, എനിക്ക് വളരെ ഇഷ്ട്ടപെട്ട രീതിയിൽ ആയിരുന്നു അത്, അതിൽ തല മൊട്ടയടിക്കണമെന്നു പറഞ്ഞിരുന്നു ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ആ കോസ്റ്റ്യൂംമിൽ ഞാൻ എന്റെ കുറച്ചു ചിത്രങ്ങൾ എടുത്തു. വിക്രം സാറിനൊപ്പം കുതിര സവാരി നടത്തുന്ന ഒരു രംഗം ആയിരുന്നു , ഷൂട്ടിംഗ് കഴിഞ്ഞു ഞാൻ മടങ്ങി എന്നാൽ പിന്നീട് ആ രംഗം സിനിമയിൽ ഉണ്ടായില്ല വിജയ് പറയുന്നു.