കേരള സാരി ധരിച്ച് ബിരുദദാന ചടങ്ങിനെത്തി താരപുത്രി

സമൂഹമാധ്യമണങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഈ താരപുത്രിയുടെ ചിത്രമാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ആണ് ഇത്. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നുമാണ് താരപുത്രി ബിരുദം നേടിയിരിക്കുന്നത്.

ഈ സന്തോഷവാർത്ത ഭാഗ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലാണ് ഭാഗ്യ ബിരുദപഠനം നടത്തിയത്. കേരള സാരി അണി​ഞ്ഞാണ് ഭാഗ്യ ബിരുദദാന ചടങ്ങിനെത്തിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രവും താരപുത്രി പങ്കിട്ടിട്ടുണ്ട്.

ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് ഭാഗ്യയുടെ സഹോദരങ്ങൾ. താരപുത്രിയുടെ നേട്ടം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയും സുരേഷ് ഗോപിയുടെ ആരാധകരും ഒന്നടങ്കം.