മലയാള സിനിമയിലെ നിരവധി ചിത്രങ്ങളിൽ വില്ലൻ താരമായി അഭിനയിച്ച കസാൻ ഖാൻ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ എത്തുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചിരിക്കുന്നത്, മലയാളത്തിലെ ഒട്ടു മിക്ക ചിത്രങ്ങളിലും നടൻ വില്ലൻ റോളുകൾ ആയിരുന്നു കൈകാര്യം ചെയ്യ്തിരുന്നത്.

താരത്തിന്റെ മരണം പുറത്തുവിട്ടിരിക്കുന്നത് നിർമാതാവായ എൻ എം ബാദുഷ ആണ്, നിർമാതാവ് തന്റെ ഫേസ് ബൂക്കിലൂടെ ആണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി അഭിനയ മേഖലയിൽ എത്തപ്പെട്ടത്.


മലയാളത്തിൽ ഗാന്ധര് വം, സി ഐ ഡി മൂസ, ദി കിംഗ്, വർണ്ണപ്പകിട്ട്, ദി ഡോൺ, ഡ്രീംസ്, രാജാധിരാജ, ഓ ലൈലാ ഓ , മായാമോഹിനി, ഇവൻ മര്യാദരാമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം നെഗറ്റീവ് റോളുകളിൽ എത്തിയിരുന്നു. മലയാളത്തിന് പുറമെ അൻപതോളം തമിഴ്, കന്നഡ ചിത്രങ്ങളിലും നടൻ അഭിനയിച്ചു.












