ഭാര്യക്കും ,കുഞ്ഞിനുമൊപ്പം തിരുപ്പതിയിൽ എത്തി നടൻ പ്രഭു ദേവ ചിത്രങ്ങൾ വൈറൽ

ഭാര്യയും കുഞ്ഞുമായി തിരുപ്പതി ദർശനം നടത്തി നടൻ പ്രഭു ദേവ, ഭാര്യ ഹിമാനിയും തന്റെ രണ്ടു മാസം പ്രായമായ കുഞ്ഞിനൊപ്പം ആയിരുന്നു നടന്റെ ഈ തിരുപ്പതി ദർശനം. തിരുപ്പതിയിലെ വി ഐ പി ക്യൂവിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ പൊന്നോമനയുടെ മുഖം കാണിക്കാത്ത രീതിയിലാണ് ഹിമാനി കുഞ്ഞിനെ എടുത്തിരിക്കുന്നത്.

 

അൻപതാം വയസ്സിൽ അച്ഛൻ ആയ സന്തോഷം പങ്കുവെച്ചു നേരത്തെ താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പ്രഭു ദേവ യുടെ രണ്ടാം വിവാഹം ആണ് ബീഹാർ സ്വാദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ഹിമാനിയുമായുള്ളത്. തന്റെ അൻപതാം വയസ്സിലെകുഞ്ഞുണ്ടായ സന്തോഷത്തോടൊപ്പം താരം പറയുന്നു അതെ താൻ ഒരു അച്ഛൻ ആയി.

അതും ഈ പ്രായത്തിൽ വളരെ സന്തോഷം തോന്നുന്നു എന്നായിരുന്നു നടൻ അന്ന് പറഞ്ഞത്. മകൾക്കൊപ്പം ചിലവിടാൻ വേണ്ടി തന്റെ ജോലിഭാരം കുറച്ചതായും നടൻ പറഞ്ഞു. ആദ്യ ഭാര്യ റംലത്തുമായി നടൻ 2011 ൽ വിവാഹമോചനം നേടിയിരുന്നു,