തന്റെ മകളായി ജനിച്ചത് അച്ഛൻ തന്നെയാണ്, സൗഭാഗ്യ

സൗഭാഗ്യയെ അറിയാത്ത സോഷ്യൽ മീഡിയ പ്രേമികൾ കുറവാണ്. സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ്…

സൗഭാഗ്യയെ അറിയാത്ത സോഷ്യൽ മീഡിയ പ്രേമികൾ കുറവാണ്. സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും.

തന്റെ വിശേഷങ്ങൾ എല്ലാം സൗഭാഗ്യ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ തന്റെ അച്ഛനെയും നഷ്ട്ട പ്രണയത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശരിക്കും തനിക്ക് ഒരു ടോക്സിക്ക് ആയ പ്രണയം ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് സൗഭാഗ്യ പറഞ്ഞത്. ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടും മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ ഇരുന്നതോടെയാണ് ബ്രേക്കപ്പ് ആകാൻ താറുമാനിച്ചത്. ശരിക്കും മാനസികമായി തകർന്നു പോയ സമയം ആയിരുന്നു അത്.

ആ സമയത്ത് ആയിരുന്നു അച്ഛന്റെ വിയോഗവും. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു അച്ഛൻ. ഞാൻ ഏറ്റവും കൂടുതൽ അറ്റാച്ചിട് ആയിട്ടുള്ളതും അച്ഛനുമായിട്ട് ആയിരുന്നു. അങ്ങനെ ഒരു മാനസികാവസ്ഥയിൽ അച്ഛന്റെ വേർപാട് എന്നെ ശരിക്കും തളർത്തി. എന്റെ ജീവിതം എന്റെ കൈ വിട്ട് പോകുന്കയാണ് എന്ന് എനിക്ക് മനസ്സിലായി. ഇപ്പോഴും ആ കാലം ഓർക്കുമ്പോൾ മനസ്സിൽ ഭയം ആണ്. അച്ഛൻ ഇപ്പോഴും പറയുമായിരുന്നു അടുത്ത ജന്മത്തിൽ എനിക്ക് ഒരു പെണ്ണായി ജനിച്ചാൽ മതിയെന്ന്. എന്റെ മകളായിട്ട് അച്ഛന് ജനിക്കണം എന്നും അച്ഛൻ പറയുമായിരുന്നു. ശരിക്കും എന്റെ മകൾ അച്ഛന്റെ പുനർജ്ജന്മം ആണെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത് എന്നും സൗഭാഗ്യ പറഞ്ഞു.