നിങ്ങളുടെ പ്രാർത്ഥനയിൽ കണ്മണി മോളെയും ഓർക്കുമല്ലോ, സന്തോഷ വാർത്തയുമായി മുക്‌ത  

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുക്‌ത, മുക്തയെക്കാൾ നിരവധി ആരാധകരുണ്ട് മകൾ കണ്മണിക്ക്. ഇപ്പോൾ നടി തന്റെ മകളുടെ ഒരു സന്തോഷ വർത്തയാണ് ആരാധകരോട് പങ്കുവെക്കുന്നത്. കണ്മണി എന്ന വിളിപ്പേരുള്ള കിയരാക്ക് ഇന്ന് ഏഴാം പിറന്നാൾ ആണ്. മകൾക്കൊപ്പമുള്ള വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത് ഒപ്പം ഒരു കുറിപ്പും. ഞങ്ങളുടെ രാജകുമാരിക്ക് ഇന്നും ഏഴാം പിറന്നാൾ. നിങ്ങളുടെ പ്രാർത്ഥനയിൽ കണ്മണി മോളെയും ഓർക്കുമല്ലോ എന്നാണ് മുക്ത കുറിച്ചത്.

കഴിഞ്ഞ 18 നെ ആയിരുന്നു കൺമണിയുടെ പിറന്നാൾ ദിനം, നിരവധി ആരാധകരാണ് കണ്മണിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. അമ്മയും മകളും ചേർന്നുള്ള യു ട്യൂബ് ചാനലുകളിൽ വീഡിയോകൾ എല്ലാം തന്നെ ശ്രെധ ആകാറുണ്ട്.

കുഞ്ഞു കണ്മണി ഇപ്പോൾ സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു, പതാവും വളവ് എന്ന ചിത്രത്തിലാണ് ആദ്യമായി കണ്മണി സിനിമയിലേക്ക് എത്തുന്നത്. കണ്മണിക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി കൊച്ചമ്മ റിമിയും എത്തിയിട്ടുണ്ട്.