നിങ്ങൾ  പറയുമ്പോൾ  നേരിട്ട് ആട്ടാൻ ഇരിക്കുവല്ലേ ഞാൻ!  അഭിമുഖത്തിനിടെ ദേഷ്യപ്പെട്ടു നടി കുളപ്പുള്ളി ലീല 

എന്തും വെട്ടിത്തുറന്നു പറയുന്ന നടിയാണ് കുളപ്പുള്ളി ലീല, ഇപ്പോൾ നടി ഒരു അഭിമുഖത്തിനിടയിൽ ദേഷ്യപ്പെടുകയും, പിന്നീട് ആ രംഗം ശാന്തമാക്കുക്കയും ചെയ്യ്ത കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖ്ത്തിലാണ് ഇങ്ങനൊരു സംഭവം അരങ്ങേറുന്നത്, ചില സിനിമകളിലെ താരത്തിന്റെ ഫ  എന്നുള്ള ആട്ട്  വളരെ ഗംഭീരമായിട്ടു തന്നെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്, അപ്പോൾ അഭിമുഖത്തിൽ  അവതാരകൻ തന്റെ ആഗ്രഹം പറഞ്ഞു.

ചേച്ചി സിനിമകളിൽ കാണിക്കുന്ന ഫാ എന്ന ആട്ടില്ലേ അതൊന്നു കാണിക്കാമോ എന്നായിരുന്നു അവതാരകൻ തന്റെ ആഗ്രഹം പറഞ്ഞത്, എന്നാൽ നടി ദേഷ്യപെട്ടുകൊണ്ടു പിന്നെ നിങ്ങൾ പറയുമ്പോൾ ആട്ടാൻ ഇരികുവല്ലേ ഞാൻ, ഞാൻ ആട്ടിയിട്ടു  വേണം നിങ്ങൾ എന്നെ കുതിരവട്ടത്തോ, ഊളമ്പാറയിലോ കൊണ്ടുപോകാൻ എന്നിട്ടു പറയും ഈ തള്ളക്ക് ലക്കും ലഗാനവുമില്ല.

ആരെന്ത് പറഞ്ഞാലും, എവിടെ ആയാലും അതങ്ങു കാണിക്കും. അപ്പോൾ അവതാരകൻ പറഞ്ഞു എന്നോടെന്തെങ്കിലും ഡയലോഗ് പറഞ്ഞോ എന്ന് എനിക്ക് സൗകര്യമില്ല നിങ്ങൾ എന്നോട് ഡയലോഗ് പറയാൻ അല്ലല്ലോ ഈ അഭികുമുഖം ചെയ്യുന്നത്, സിനിമയുടെ പ്രമോഷൻ അല്ലെ എന്ന്, നിങ്ങൾ എന്തര്ഥത്തിലാണ് ഇങ്ങനെ ഒക്കെ എന്നോട് പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് നടി ഫാ എന്നൊരു ആട്ടും കൊടുത്തു, എന്നിട്ടു ചിരിച്ചുകൊണ്ട് രംഗം ശാന്തമാക്കുകയും ചെയ്യ്തു. അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടിയുള്ള അഭിമുഖ്ത്തിലാണ് നടിയുടെ ഈ നാടകിയ രംഗം അരങ്ങേറിയത്.